ഇന്ത്യയിലേക്ക് ആദ്യ ഐസിഎസ് ടാബ്‌ലറ്റുമായി ഐബെറി



ആന്‍ഡ്രോയിഡിന്റെ ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു.  ഇപ്പോഴിതാ ആന്‍ഡ്രോയിഡ് 4.0 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടാബ്‌ലറ്റും ഇറങ്ങാന്‍ പോകുന്നു.

ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐബെറിയാണ്  ആദ്യത്തെ ആന്‍ഡ്രോയിഡ് 4.0 ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ ആലോചിക്കുന്നത്.  ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ടാബ്‌ലറ്റ് ആയിരിക്കും ഇത്.

Advertisement

ഈ ഉദ്ദേശത്തോടെ ചെന്നൈയില്‍ ഒരു യൂണിറ്റ് തുടങ്ങിക്കഴിഞ്ഞു ഐബെറി.  പുതിയ ഐബെറി ടാബ്‌ലറ്റ് ഇറങ്ങുകയാണെങ്കില്‍ അത് ഇപ്പോള്‍ പുറത്തിറങ്ങിക്കഴിഞ്ഞ എല്ലാ ഐസിഎസ് ടാബ്‌ലറ്റുകള്‍ക്കും കടുത്ത ഭീഷണിയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഇറങ്ങാന്‍ പോകുന്ന ഐബെറി ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ ഫീച്ചറുകള്‍, സ്‌പെസിഫിക്കേഷനുകള്‍ എന്നിവയെ കുറിച്ചൊന്നും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.  എന്നാല്‍ ലഭ്യമായ ചില പരിമിത വിവരങ്ങള്‍ ഉണ്ട് താനും.

ഈ പുതിയ ടാബ്‌ലറ്റ് ഓക്‌സക്‌സ്‌ എഎക്‌സ്02 എന്നായിരിക്കും അറിയപ്പെയുക, ഐസിഎസ് പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.  ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ടാബ്‌ലറ്റുകള്‍ ഇതിനു മുന്‍പ് ഐബെറി പുറത്തിറക്കിക്കഴിഞ്ഞു.

7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനാണ് ഓക്‌സസ് എക്‌സ്02 ടാബ്‌ലറ്റിന് പ്രതീക്ഷിക്കപ്പെടുന്നത്.  ടിവി പോലുള്ള വലിയ സ്‌ക്രീനുമായി ബന്ധിപ്പിക്കാന്‍ ഇതില്‍ ഒരു എച്ച്ഡിഎംഐ പോര്‍ട്ടും ഉണ്ടായിരിക്കും.  ശക്തമായ ഒരു ഡ്യുവല്‍ കോര്‍ പ്രോസസ്സറാണ് ഇതില്‍ പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

ഇന്ത്യന്‍ വിപണിയിലേക്ക് ആദ്യ ഐസിഎസ് ടാബ്‌ലറ്റ് ഇറക്കാന്‍ പോകുന്നത് ഐബെറിയാണെങ്കിലും, മറ്റു കമ്പനികളും അധികം താമസിയാതെ, ഒരുപക്ഷേ അടുത്ത ഏപ്രിലോടെ തന്നെ ഐസിഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റുകള്‍ ഇറക്കും എന്നു വേണം കരുതാന്‍.

Best Mobiles in India

Advertisement