ഇന്റല്‍ വിന്‍ഡോസ് 8 ടാബ്‌ലറ്റ് നവംബറില്‍



നിലവിലെ ടാബ്‌ലറ്റുകള്‍ക്ക് ശക്തമായ വെല്ലുവിളികളുമായി വിന്‍ഡോസ് 8 ടാബ്‌ലറ്റുകള്‍ എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബറില്‍ അത്തരം ടാബ്‌ലറ്റുകള്‍ വിപണിയിലെത്തും. ഇന്റല്‍ പ്രോസസറുകളിലധിഷ്ഠിതമായിരിക്കും ഈ ടാബ്‌ലറ്റുകള്‍. ഇന്റലിനെ കൂടാതെ എഎംഡി, എആര്‍എം പ്രോസസര്‍ ആര്‍കിടെക്ചറുകളിലും വിന്‍ഡോസ് 8 ടാബ്‌ലറ്റുകള്‍ എത്തിയേക്കാം.

ടാബ്‌ലറ്റ് ഇന്റര്‍ഫസിന് പുറമെ അതുമായി ചേര്‍ത്ത് വെക്കാനും വേണമെങ്കില്‍ വേര്‍പ്പെടുത്തിവെക്കാനും സാധിക്കുന്ന ഒരു കീബോര്‍ഡും ഉള്‍പ്പെടുന്നതായിരിക്കും പുതിയ ഉത്പന്ന നിര. അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ പ്രൈമിലേത് പോലെ. വേണ്ടപ്പോള്‍ ടാബ്‌ലറ്റായും അല്ലാത്തപ്പോള്‍ ലാപ്‌ടോപായും അങ്ങനെ സിസ്റ്റത്തെ ഉപയോഗിക്കാനാകും.

Advertisement

ഇന്റലിന്റെ ക്ലോവര്‍ ട്രയല്‍ ആറ്റം ചിപ് ആണ് ഈ ഉത്പന്നങ്ങളില്‍ വരിക. ഡ്യുവല്‍ കോര്‍ ആറ്റം അധിഷ്ഠിത 32എന്‍എം ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയുടെ സിംഗിള്‍ കോര്‍ വേര്‍ഷനും നിലവിലുണ്ട്. ലാവാ ക്‌സോളോ സ്മാര്‍ട്‌ഫോണില്‍ ഈ സിംഗിള്‍ കോര്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചത്.

Best Mobiles in India

Advertisement