നിങ്ങളുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ ലാപ്‌ടോപ്പില്‍ ഈ തെറ്റുകള്‍ ചെയ്യാറുണ്ടോ?


ഒരു സൂചനയും ഇല്ലാതെ നമ്മുടെ ലാപ്‌ ടോപ്‌ വളരെ പെട്ടെന്ന്‌ ഷട്ട്‌-ഡൗണ്‍ ആകുന്നത്‌ നമ്മളെ വല്ലാതെ ഞെട്ടിച്ച്‌ കളയും. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്‌തു കൊണ്ടിരിക്കുകയാണെങ്കില്‍ പ്രത്യേകിച്ചും.

Advertisement

90% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് സെയില്‍ വീണ്ടും!

ഏതെങ്കിലും ഘടകം അമിതമായി ചൂടാവുകയാണെങ്കില്‍ മൊത്തം സംവിധാനത്തെയും ഷട്ട്‌ ഓഫ്‌ ചെയ്‌ത്‌ സ്വയം സുരക്ഷിതമാകാനുള്ള സംവിധാനം കമ്പ്യൂട്ടറില്‍ ഉണ്ട്‌.

Advertisement

നിങ്ങളുടെ ലാപ്‌ ടോപ്പ്‌ ആകസ്‌മികമായി ഷട്ട്‌-ഡൗണ്‍ ആകാനുള്ള ചില കാരണങ്ങള്‍

അമിതമായി ചൂടാവല്‍

ലാപ്‌ടോപ്പ്‌ ഷട്ട്‌ ഡൗണ്‍ ആകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ അമിതമായി ചൂടാവുന്നതാണ്‌. പൊടി ഒന്നും കയറാതെ ശരിയായ രീതിയില്‍ സൂക്ഷിക്കുകയാണെങ്കില്‍ സിസ്റ്റത്തിന്‌ അകത്തുള്ള ഫാന്‍ ചൂടാലിന്‌ തനിയെ പരിഹാരം കാണും.അതെസമയം വൃത്തിയായല്ല സൂക്ഷിക്കുന്നതെങ്കില്‍ ഫാന്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല .

ഇടയ്‌ക്കിടെ ലാപ്‌ടോപ്‌ ഷട്ട്‌ ഡൗണ്‍ ആവുകയാണെങ്കില്‍ വീഡിയോ കാര്‍ഡ്‌ ഫാന്‍, കേസ്‌ ഫാന്‍, പ്രോസസര്‍ ഫാന്‍ എന്നിവ പരിശോധിച്ച്‌ വേണമെങ്കില്‍ വൃത്തിയാക്കുക.

ഹാര്‍ഡ്‌വെയര്‍ തകരാര്‍

സിസ്റ്റം പെട്ടെന്ന്‌ ഷട്ട്‌ -ഡൗണ്‍ ആകാനുള്ള മറ്റൊരു കാരണം ഇതാണ്‌. ഇത്തരം സന്ദര്‍ഭത്തില്‍ റാം, സിപിയു, മദര്‍ബോര്‍ഡ്‌ , പവര്‍ സപ്ലെ , വീഡിയോ കാര്‍ഡ്‌ പോലുള്ള ഹാര്‍ഡ്‌ വെയറുകള്‍ പരിശോധിക്കുക.

അടുത്തിടെ ഏതെങ്കിലും പുതിയ ഹാര്‍ഡ്‌ വെയര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത്‌ നീക്കം ചെയ്‌തതിന്‌ ശേഷം ഷട്ട്‌ ഡൗണ്‍ ആകുന്നുണ്ടോ എന്ന്‌ നോക്കുക.

ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളെ എവിടെ നിന്നു വേണമെങ്കിലും അണ്‍ബ്ലോക്ക് ചെയ്യാം!

ബാറ്ററി

ദീര്‍ഘ നേരം ലാപ്‌ ടോപ്പ്‌ ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി മൂലവും ഇടയ്‌ക്കിടെ ഷട്ട്‌ ഡൗണ്‍ സംഭവിക്കാം. ബാറ്ററി ഊരി ലാപ്‌ടോപ്പിന്‌ ആവശ്യമായ ആംപിയറിലാണോ എന്ന്‌ പരിശോധിക്കുക. ആവശ്യമെങ്കില്‍ പുതിയത്‌ മാറ്റി വയ്‌ക്കുക.

തെറ്റായ ചാര്‍ജര്‍

സാധാരണയായി ഗെയിം കളിക്കുമ്പോള്‍ 100 വാള്‍ട്ട്‌ മുതല്‍ 240 വാള്‍ട്ട്‌ വരെ ഉയര്‍ന്ന വോള്‍ട്ടേജ്‌ ശേഷിയുള്ള ചാര്‍ജര്‍ ആണ്‌ ആവശ്യം. എന്നാല്‍ ഇത്‌ തിരിച്ചറിയാതെ പലരും 90 വാള്‍ട്ടിന്റെ ചാര്‍ജര്‍ ആണ്‌ ഉപയോഗിക്കുന്നത്‌. ഗെയിം കളിക്കുന്നതിന്‌ കൂടുതല്‍ പവര്‍ ആവശ്യമാണ്‌.

വൈറസ്‌

അപൂര്‍വമെങ്കിലും വൈറസും നിങ്ങളുടെ കമ്പ്യൂട്ടര്‍ പെട്ടെന്ന്‌ ഷട്ട്‌ -ഡൗണ്‍ ആകാന്‍ കാരണമാകാറുണ്ട്‌. ചില കമ്പ്യൂട്ടര്‍ വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ ഷട്ട്‌ ഓഫ്‌ ചെയ്യും.

ഏതെങ്കിലും കീ അമര്‍ത്തുമ്പോഴോ ആപ്ലിക്കേഷന്‍തുറക്കുമ്പോഴോ ആയിരിക്കും ഈ വൈറസ്‌ ആക്ടിവേറ്റാകുന്നത്‌ . വൈറസിനെ പ്രതിരോധിക്കുന്നതിന്‌ എല്ലായ്‌പ്പോഴും മികച്ച ആന്റി വൈറസ്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

Best Mobiles in India

English Summary

Generally, hitting combo keys in keyboard save more time than reaching for the mouse or touchpad. Below are some of the keyboard tricks that you should know.