ലെനോവോയുടെ പുതിയ ഐഡിയപാഡ് ടാബ്‌ലറ്റ് എ1


മുന്‍നിര കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോയും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലേക്കു കൂടുതല്‍ ശ്രദധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. ടാബ്‌ലറ്റുകള്‍ക്ക് വര്‍ദ്ധിച്ചു വരുന്നആവശ്യകതയും അതിലെ ബിസിനസ് സാധ്യതയും കണക്കിലെടുത്താണിത്. ലെനോവോയുടെ ഏറ്റവും പുതിയ ഉല്‍പന്നം, ലെനോവോ ഐഡിയപാഡ് ടാബ്‌ലറ്റ് എ1 ആണ്.

ഈ നവംബര്‍ അവസാനത്തോടെ പുറത്തിറങ്ങും ഈ ടാബ്‌ലറ്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ തക്ക ഫീച്ചേഴ്‌സുമായായിരിക്കും ഇത് വിപണിയില്‍ അവതരിക്കുക. ഗൂഗിളിന്റെ 2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

Advertisement

വെറും 400 ഗ്രാം മാത്രമേ ഇതിനു ഭാരമുണ്ടായിരിക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന്റെ പ്രോസസ്സര്‍ 1 ജിഗാഹെര്‍ഡ്‌സ് ഒഎംഎപി 3622 സിപിയുഉം, റാം 512 എംബിയുമാണ്.

Advertisement

1024 x 600 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് ഡിസ്‌പ്ലേയാണിതിനുള്ളത്. മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ടെക്‌നോളജിയും ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടിട്ടുണ്ട്. മെമ്മറി കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മൈക്രോ എസ്ഡി കാര്‍ഡും ഇതിനുണ്ട്.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, 2.9 യുഎസ്ബി പോര്‍ട്ട്, ജിപിഎസ് കണക്റ്റിവിറ്റി, 3.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, 0.3 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, 3700 mAh ബാറ്ററി, ടി1 ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് എന്നിവയെല്ലാം ഈ പുതിയ ലെനോവോ ടാബ്‌ലറ്റിന്റെ പ്രത്യേകതകള്‍ ആണ്.

2 ജിബി വേര്‍ഷന്‍ ലെനോവോ ഐഡിയപാഡ് ടാബ്‌ലറ്റ് എ1 ന്റെ വില 8,000 രൂപയും, 16 ജിബിയുടേത് 12,000 രൂപയുമാണ്. വെള്ള, കറുപ്പ്, നീല, പിങ്ക് നിറങ്ങളില്‍ ഈ ടാബ്‌ലറ്റ് മൊഡലുകള്‍ ഇറങ്ങും.

Best Mobiles in India

Advertisement