ലെനോവോയില്‍ നിന്നും ഐഡിയപാഡ് യു300നു പിറകെ ഐഡിയപാഡ് യു400



ലെനോവോ ഐഡിയപാഡ് യു300ന്റെ വലിയ വേര്‍ഷനാണ് ലെനോവോ ഐഡിയപാഡ് യു400.  ചിലവാക്കുന്ന പണം മുതലാകും വിധം വളരെ മികച്ച സ്‌പെസിഫിക്കേഷനുകളും ഫീച്ചറുകളും ഉള്ള ഒരു ഹൈ എന്റ് അള്‍ട്രാബുക്ക് ആണ് ഐഡിയപാഡ് യു400.

ഫീച്ചറുകള്‍:

Advertisement
  • 14 ഇഞ്ച് സ്‌ക്രീന്‍

  • ഭാരം വളരെ കുറവ്

  • യുഎസ്ബി പോര്‍ട്ടുകള്‍

  • എഥര്‍നെറ്റ് പോര്‍ട്ട്

  • 1.3 മെഗാപിക്‌സല്‍ വെബ്ക്യാം

  • 1366 x 768 പിക്‌സല്‍ റെസൊലൂഷന്‍

  • ഇന്റല്‍ വയര്‍ലെസ് ഡിസ്‌പ്ലേ

  • ട്വിന്‍ സ്പീക്കറുകള്‍

  • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സര്‍

  • ഇന്റഗ്രേറ്റഡ്, ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാര്‍ഡുകള്‍

  • 6 ജിബി വീഡിയോ മെമ്മറി

  • 4 സെല്‍ 54 Whr ബാറ്ററി

  • 7 മണിക്കൂര്‍ ബാറ്ററി ലൈഫ്

  • 1.98 കിലോഗ്രാം ഭാരം

  • കട്ടി 22.6 എംഎം
ഇത് വളരെ ഒതുക്കമുള്ളതും, ഭാരം കുറഞ്ഞതുമായ ഒരു അള്‍ട്രാബുക്ക് ആണ്.  ഇതിന്റെ പുറംഭാഗത്തിന് ഒരു അലുമിനിയം ഫിനിഷും, അതു വഴി ഇതിന് ഒരു ഡാര്‍ക്ക് ഗ്രേ നിറവും നല്‍കുന്നു.  ഇതിന്റെ പവര്‍ ബട്ടണ് ഒരു മെറ്റാല്ലിക് ഫിനിഷ് ഉണ്ട്.  ഇങ്ങനെ വളരെ ആകര്‍ഷണീയമായ ഡിസൈന്‍ ആണ് ഐഡിയപാഡ്യു400ന്.

എച്ച്ഡിഎംഐ, ഓഡിയോ പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി പോര്‍ട്ടുകള്‍ ഈ അള്‍ട്രാബുക്കിന് ഉണ്ട്.  വളരെ മൃദുവായ ഇതിന്റെ കാബോര്‍ഡില്‍ ടൈപ്പിംഗ് അത്ര എളുപ്പമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഇതിന് ബാക്ക്‌ലൈറ്റ് ഇല്ലാത്തത് ഇരുട്ടില്‍ ടൈപ്പിംഗ് ആസാധ്യമാക്കുന്നു.

Advertisement

എച്ച്ഡിടിവിയോ മറ്റേതെങ്കിലും മോണിറ്ററിലോ വീഡിയോ കാണാന്‍ സഹായകമാകുന്ന വൈഡൈ അല്ലെങ്കില്‍ വയര്‍ലെസ് ഡിസ്‌പ്ലേ ഡിസ്‌പ്ലേ ഇതിനുണ്ട്.  പക്ഷേ ഇതിന് ഒരു അഡാപ്റ്റര്‍ വേണ്ടിവരും എന്നു മാത്രം.ഐ3, ഐ5, ഐ7 പ്രോസസ്സറുകളില്‍ ഓരോരുത്തര്‍ക്കും സൗകര്യാര്‍ത്ഥം തിരഞ്ഞെടുത്ത് ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഉണ്ട്.

8 ജിബി വരെ ഉയര്‍ത്താവുന്ന റാം ആണിതിന്റേത്.  അതുപോലെ ഹാര്‍ഡ് ഡിസ്‌ക് 1 ടിബി വരെ ഉയര്‍ത്താം.  ആവശ്യമെങ്കില്‍ 64 ജിബി എസ്എസ്ഡി ഉപയോഗിക്കാനുള്ള സംവിധാനവും ഈ ലെനോവോ അള്‍ട്രാബുക്കില്‍ ഉണ്ട്.

40,000 രൂപയാണ് ലെനോവോ ഐഡിയപാഡ് യു400ന്റെ വില. എന്നാല്‍ ഇത് വ്യത്യസ്ത കോണ്‍ഫിഗറേഷനുകള്‍ക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

Best Mobiles in India

Advertisement