ലെനോവോയില്‍ നിന്ന് അള്‍ട്രാബുക്ക്, ഓള്‍ ഇന്‍ വണ്‍ പിസി മോഡലുകള്‍



ലെനോവോ ഇന്ത്യ രണ്ട് പുതിയ അള്‍ട്രാബുക്ക് മോഡലുകളും ഒരു ഓള്‍ ഇന്‍ വണ്‍ പിസിയും പുറത്തിറക്കി. ഐഡിയപാഡ് യു310, യു410 എന്നിവയാണ് അള്‍ട്രാബുക്ക് മോഡലുകള്‍. ഐഡിയ സെന്റര്‍ എ720 ഓള്‍ ഇന്‍ വണ്‍ പിസിയാണ് കമ്പനി ഇതോടൊപ്പം പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസര്‍ ആര്‍കിടെക്ചറായ ഐവി ബ്രിഡ്ജിലാണ് രണ്ട് അള്‍ട്രാബുക്കുകളും പ്രവര്‍ത്തിക്കുന്നത്. 27 ഇഞ്ച് ഡിസ്‌പ്ലെയിലെത്തുന്ന ഓള്‍ ഇന്‍ വണ്‍ പിസിയുടെ പ്രോസസറും ഐവി ബ്രിഡ്ജാണ്.

Advertisement

എ720യുടെ സവിശേഷതകള്‍

  • ഇന്റല്‍ കോര്‍ ഐ7 പ്രോസസര്‍

  • വിന്‍ഡോസ് 7 ഹോം പ്രീമിയം

  • 1ടെറാബൈറ്റ് വരെ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് ശേഷി

  • 8ജിബി വരെ ഡിഡിആര്‍3

  • 10 പോയിന്റ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

രണ്ട് അള്‍ട്രാബുക്ക് മോഡലുകളിലായി വിലക്കുറവിലെത്തുന്ന ലെനോവോ ഐഡിയാപാഡാണ് യു310. 49,990 രൂപയാണ് ഇതിന് വില. ഈ അള്‍ട്രാബുക്കിന്റെ സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.

Advertisement
  • പ്രോസസര്‍: ഇന്റല്‍ കോര്‍ ഐ5 3317യു

  • വിന്‍ഡോസ് 7 ഹോം ബേസിക് ഓപറേറ്റിംഗ് സിസ്റ്റം

  • 4ജിബി ഡിഡിആര്‍3 1600മെഗാഹെര്‍ട്‌സ് റാം

  • 500 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്

  • 3 സെല്‍ ബാറ്ററി

ലെനോവോ ഐഡിയപാഡ് യു410യുടെ വില 52,990 രൂപയാണ്. ഇനി സവിശേഷതകള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.

  • ഇന്റല്‍ കോര്‍ ഐ5 33178യു

  • വിന്‍ഡോസ് 7 ഹോം ബേസിക് ഓപറേറ്റിംഗ് സിസ്റ്റം

  • 4ജിബി ഡിഡിആര്‍3 1600 മെഗാഹെര്‍ട്‌സ് റാം

  • 500 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്

  • 4 സെല്‍ ബാറ്ററി

ഇപ്പോള്‍ പ്രമുഖ പിസി കമ്പനികളെല്ലാം ഓള്‍ ഇന്‍ വണ്‍, അള്‍ട്രാബുക്ക് പിസി മോഡലുകള്‍ക്കാണ് ഏറെ ഊന്നല്‍ നല്‍കുന്നത്. ഇന്റലിന്റെ ഐവിബ്രിഡ്ജ് പ്രോസസര്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കിയതോടെ ഈ സൗകര്യവുമായെത്തുന്ന അള്‍ട്രാബുക്കുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

Advertisement

2015 ആകുമ്പോഴേക്കും നോട്ട്ബുക്കുകളുടെ 43 ശതമാനവും അള്‍ട്രാബുക്ക് മോഡലുകളായിരിക്കും സ്ഥാനം പിടിക്കുകയെന്നാണ് നിലവിലെ വിപണി പ്രവണത കണക്കിലെടുത്ത് ഗവേഷകര്‍ പറയുന്നത്.

2011 അവസാനത്തോടെ വെറും 2 ശതമാനമായിരുന്നു അള്‍ട്രാബുക്കുകളുടെ പങ്ക്. എന്നാല്‍ 2012ല്‍ അത് അതിവേഗം വളര്‍ന്ന് 13 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. 2014ല്‍ ഈ കണക്ക് 38 ശതമാനം ആകുമെന്നാണ് കണക്കുകൂട്ടുന്നത്.

Best Mobiles in India

Advertisement