മൂന്ന് ലെനവോ ലെപാഡ് സ്ലേറ്റുകള്‍ എത്തുന്നു


ഫോണ്‍ ടാബ്‌ലറ്റ് അല്ലെങ്കില്‍ ഫോണോബ്‌ലറ്റുകളുടെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ലെനോവോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണും ലെപാഡ് സ്ലേറ്റ് എന്നറിയപ്പെടുന്ന 3 പുതിയ ഗാഡ്ജറ്റുകളാണ് ലെനോവോ പുറത്തിറക്കാനൊരുങ്ങുന്നത്.  ലെപാഡ് സ്ലേറ്റുകളും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ലെപാഡ് എസ്2005, ലെപാഡ് എസ്2007, ലെപാഡ് എസ്2010 എന്നിവയാണ് ഈ പുതിയ ലെനോവോ ലെപാഡ് സ്ലേറ്റുകള്‍.  ഈ സ്ലേറ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ലെനോവോ ഇപ്പോള്‍ തയ്യാറല്ല.

5 ഇഞ്ച് എല്‍ടിപിഎസ് ടച്ച്‌സ്‌ക്രീന്‍ ആണ് ഈ ലെനോവോ ലെപാഡ് സ്ലേറ്റുകള്‍ക്ക്.  ഡബ്ല്യുവിജിഎ ആണ് സ്‌ക്രീന്‍ റെസൊലൂഷന് എന്നത് എസ്2005നെ സംബന്ധിച്ചിടത്തോളം ഒരു പോരായ്മയാണ്. എന്നാല്‍ ഈ ഒരു കുറവ് ഒഴിവാക്കിയാല്‍ എസ്2005 എന്തുകൊണ്ടും ഒരു മികച്ച ഗാഡ്ജറ്റ് തന്നെയാണ്.  1.2 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഇതിന്.

വെറും 9.95 മില്ലീമീറ്റര്‍ മാത്രമാണ് ഈ സ്ലേറ്റിന്റെ കട്ടി.  1 ജിബി മാത്രമാണ് ഇതിന്റെ മെമ്മറി.  5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകള്‍ ഉണ്ടിതിന്.  മൈക്രോ യുഎസ്ബി, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ടുകള്‍ എന്നീ സൗകര്യങ്ങളും ഇവയ്ക്കുണ്ട്.

ലെപാഡ് എസ്2007, ലെപാഡ് എസ്2010 എന്നിവയായിരിക്കും ഇവയില്‍ കൂടുതല്‍ ശ്രദ്ധ നേടുക.  ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ചവെക്കും.  1.5 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഇവയ്ക്കും ഉണ്ട്.  എന്നാല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഇവയ്ക്ക് രണ്ടിനും വ്യത്യാസങ്ങള്‍ ഉണ്ട്.  ഭാരത്തിലും ഇവ തമ്മില്‍ വ്യത്യാസം ഉണ്ട്.

ലെപാഡ് എസ്2007ന്റെ  ബാറ്ററി 3780 mAh ബാറ്ററി അതിനു മികച്ച ബാറ്ററി ബാക്ക്അപ്പ് ഉറപ്പു നല്‍കുന്നു.  360 ഗ്രാം ഭാരവും 9.7 മില്ലീമീറ്റര്‍ കട്ടിയും ഈ ലെപാഡ് സ്ലേറ്റിന്.  9.9 മില്ലീമീറ്റര്‍ കട്ടിയും, 670 ഗ്രാം ഭാരവുമാണ് ലെപാഡ് എസ്2010ന്.  7560 mAh ആണിതിന്റെ ബാറ്ററി.

എസ്2007ന്റ ഡിസ്‌പ്ലേ 7 ഇഞ്ച്, എസ്2010ന്റെ ഡിസ്‌പ്ലേ 10 ഇഞ്ച് എന്നിങ്ങനെയാണ്.  പക്ഷേ രണ്ടിന്റെയും റെസൊലൂഷന്‍ ഒന്നാണ്.  1 ജിബി റാം ആണിവയ്ക്കുള്ളത്.

ക്യാമറയും ഇവ രണ്ടിലും ഒരുപോലെയാണ്.  8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറയും.  എസ്2007ഉം എസ്2010ഉം ആന്‍ഡ്രോയിഡ് വി4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും എന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഈ മൂന്ന് ലെപാഡ് സ്ലേറ്റുകളുടെ കൂടുതല്‍ സ്‌പെസിഫിക്കേഷനുകളെ കുറിച്ചും വിലയെ കുറിച്ചും പുറത്തുവിടാന്‍ തല്‍ക്കാലം ലെനോവോ ഒരുക്കമല്ല.  ഏറെ വൈകാതെ ഇവയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

Most Read Articles
Best Mobiles in India

Have a great day!
Read more...