നാലു പുതിയ ലെനോവോ തിങ്ക് കമ്പ്യൂട്ടറുകള്‍


പുതിയ നാലു തിങ്ക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുമായെത്തുകയാണ് ലെനോവോ. ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കും വന്‍കിട ബിസിനസ് ആവശ്യങ്ങള്‍ക്കും യോജിക്കും വിധത്തിലാണ് ലെനോവോ ഈ പുതിയ കമ്പ്യൂട്ടറുകള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്.

തിങ്ക് സെന്റര്‍ എം71ഇസഡ്, തിങ്ക് സെന്റര്‍ എം71ഇ, തിങ്ക് സെന്റര്‍ എം77, തിങ്ക്പാഡ് എക്‌സ്121ഇ നോട്ട്ബുക്ക് എന്നിവയാണ് ഈ പുതിയ ലെനോവോ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍.

Advertisement

വേഗതയേറിയ ബൂട്ടിംഗ് ആണ് ലെനോവോ തിങ്ക് സെന്റര്‍ എം71ഇസഡിന്റെ ഏറ്റവും വലിയൊരു ആകര്‍ഷണം. ലെനോവോയുടെ 2.0 പ്രോഗ്രാമുകള്‍ ഈ കമ്പ്യൂട്ടറില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഇന്റല്‍ കോര്‍ ഐ3-2100 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ കമ്പ്യൂട്ടര്‍ വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Advertisement

20 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത് 1333 മെഗാഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയാലാണ്. 500 ജിബി ഹാര്‍ഡ് ഡ്രൈവും, ഡിവിഡി റെക്കോര്‍ഡിംഗ് സംവിധാനവും ഈ കമ്പ്യൂട്ടറിന്റെ പ്രത്യേകതകളില്‍ പെടുന്നു. മൂന്നു വര്‍ഷം നീണ്ട വാറന്റിയോടെയാണ് ഇതു വരുന്നത് എന്നറിയുമ്പോള്‍ ആളുകള്‍ അത്ഭുത പരതന്ത്രരാകും തീര്‍ച്ച.

വന്‍കിട മള്‍ട്ടി നാഷണല്‍ കമ്പനികളെ ലക്ഷ്യമിട്ട് രൂപകല്‍പന ചെയ്ത ലെനോവോ തിങ്ക് സെന്റര്‍ എം71ഇ ഡെസ്‌ക്ടോപ്പ് 15 സെക്കന്റില്‍ താഴെ സമയം കൊണ്ട് ബൂട്ടിംഗ് നടത്തും. വളരെ യൂസര്‍ ഫ്രന്റിലിയാക്കി ഡിസൈന്‍ ചെയ്ത ഈ കമ്പ്യൂട്ടര്‍ തികച്ചും സുരക്ഷിതവുമാണ്. ഇന്റല്‍ കോര്‍ ഐ7 പ്രസസ്സറിന്റെ സപ്പോര്‍ട്ട് മള്‍ട്ടി ടാസ്‌ക്കിംഗിന് വളരെയേറെ സഹായകമാകും.

Advertisement

സുരക്ഷിതവും, മികച്ച പ്രവര്‍ത്തനക്ഷമതയുള്ളതുമായ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അന്വേഷിക്കുന്ന വന്‍കിട ബിസിനസ് പ്രൊഫഷണലുകളെ ലക്ഷ്യമിട്ട ലെനോവോ ഡിസൈന്‍ ചെയ്തതാണ് ലെനോവോ തിങ്ക് സെന്റര്‍ എം77. ഇതിന്റെ ഡിസ്‌പ്ലേയില്‍ എഎംഡി ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

എഎംഡി സെംപ്രോണ്‍, അത്‌ലോണ്‍ ..., ഫിനോണ്‍ ... എന്നിവയിലേതു പ്രോസസ്സര്‍ വേണമെങ്കിലും ഇതില്‍ ഉപയോഗപ്പെടുത്താം എന്നൊരു സൗകര്യവും ഇവിടുണ്ട്. 16 ജിബി ഡിഡിആര്‍3 മെമ്മറി, 1 ടെറാബൈറ്റ് ഹാര്‍ഡ് ഡ്രൈവ്, എടിഐ റേഡിയോണ്‍ ഗ്രാഫിക്‌സ് എന്നിവയും ഈ കമ്പ്യൂട്ടറിന്റെ സവിശേഷതകളില്‍ പെടുന്നു.

ലെനോവോ തിങ്ക് സെന്റര്‍ എം71ഇസഡിന്റെ വില ഏകദേശം 35,000 രൂപയും, തിങ്ക് സെന്റര്‍ എം71ഇയുടേത് 32,000 രൂപയോളവും, തിങ്ക് സെന്റര്‍ എം77ന്റെ വില 27,000 രൂപയും ആണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement