വീണ്ടും തിങ്ക്പാഡ് ടി സീരീസ്


തിങ്ക്പാഡ് ടി410ന്റെ പിന്‍ഗാമിയായി വീണ്ടും ലെനോവോ എത്തുന്നു, തിങ്ക്പാഡ് ടി420യുമായി. വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തോടെ എത്തുന്നതിനാല്‍ ഈ പുതിയ തിങ്ക്പാഡ് ബിസിനസുകാര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടതാവും.

പുതിയ ഇന്റല്‍ കോര്‍ i5 - 2520എം 2.5 ജിഗാഹെര്‍ഡ്‌സ് സാന്‍ഡി ബ്രിഡ്ജ് പ്രോസസ്സറിലായതുകൊണ്ടും നീണ്ട ബാറ്ററി ലൈഫ് ഉള്ളതുകൊണ്ടും ലെനോവോയുടെ വിശ്വാസ്യതയോടൊപ്പം മികച്ചതും വേഗതയേറിയതുമായ പ്രവര്‍ത്തനക്ഷമത സാധ്യമാകുന്നു.

Advertisement

വിന്‍ഡോസ് 7 പ്രൊഫഷണല്‍ 64 ബിറ്റ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ തിങ്ക്പാഡ് വരുന്നതെങ്കിലും വിന്‍ഡോസ് വിസ്റ്റ ഹോം ബേസിക്, അല്ലെങ്കില്‍ ബിസിനസ് എഡിഷന്‍ മുതല്‍ വിന്‍ഡോസ് 7 പ്രൊഫഷണല്‍ 64 ബിറ്റ് വരെയുള്ള ഇഷ്ടമുള്ള ഓപറേറ്റിംഗ് സിസ്റ്റം ഉപഭോക്താവിന് ആവശ്യപ്പെടാവുന്നതേയുള്ളൂ. കൂടെ വിന്‍ഡോസ് 7 അള്‍ട്ടിമേറ്റോ വിന്‍ഡോസ് എക്‌സ്പി പ്രൊഫഷണലോ വേണമെങ്കിലും ലഭ്യമാണ്.

Advertisement

ഇതിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് മികച്ചതാണെങ്കിലും വെബ്കാമിന്റെ റെസൊലൂഷന്‍ കുറവാണ് എന്നൊരു പോരായ്മയുണ്ട്. അതുപോലെതന്നെ യുഎസ്ബി പോര്‍ട്ട്, ബ്ലൂ-റേ ഓപ്ഷന്‍ എന്നിയുടെ അഭാവം, ചെറിയ ടച്ച് പാഡ് എന്നിവയും തിങ്ക്പാഡ് ടി420യുടെ പോരായ്മകളില്‍ പെടുന്നതാണ്. ഇത്തരം ചില ചെറിയ കുറവുകള്‍ അവഗണിച്ചാല്‍ ഇതൊരു മികച്ച ലാപ്‌ടോപ്പ് ആണെന്നു കാണാം.

വിലയും ഇതേ നിലവാരത്തിലുള്ള മറ്റു കമ്പ്യൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണെന്നു കാണാം. അതേസമയം ഇതിന്റെ വിലയായ 62,028 രൂപ ഡിസ്‌കൗണ്ട് കഴിച്ചുള്ള വിലയാണെന്നും യഥാര്‍ത്ഥ വില 98,391 രൂപയാണെന്നുമാണ് ലെനോവോ പറയുന്നത്! 63,795 രൂപ വിലയുള്ള ഇതിന്റെ ബേസ് മോഡല്‍ ഡിസ്‌കൗണ്ട് കഴിച്ചുള്ള വിലയായ 39,258 രൂപ മുതല്‍ ലഭ്യമാണ്.

Advertisement

കോര്‍ i3 - 2350എം 2.3 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 1366 x 768 റെസൊലൂഷന്‍ സ്‌ക്രീന്‍, 320 ജിബി ഹാര്‍ഡ് ഡ്രൈവ്, ഇന്റഡ്രേറ്റഡ് ഗ്രാഫിക്‌സ് എന്നിവയുള്ള ബേസ് മോഡലില്‍ ബ്ലൂടൂത്ത്, ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവയില്ല. താരതമ്യേന ചെറിയ ബാറ്ററിയാണിതിന്റേത്.

വില കൂടുതാലാണെന്നു തോന്നാമെങ്കിലും, ലെനോവോയ്ക്ക് ഉപഭോക്താക്കള്‍ക്കിടയിലുള്ള വിശ്വാസം, നീണ്ട ബാറ്ററി ലൈഫ്, വേഗത, മികച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവ പരിഗണിക്കുമ്പോള്‍ അതത്ര വലിയ പ്രശ്‌നമായി ഉപഭോക്താക്കള്‍ കരുതുമെന്നു തോന്നുന്നില്ല.

Best Mobiles in India

Advertisement