ലെനോവോ തിങ്ക്പാഡ് എക്‌സ്121ഇ ബിസിനസ് ലാപ്‌ടോപ്പ്


പ്രമുഖ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ പുതിയ ബിസിനസ് ലാപ്‌ടോപ്പുമായെത്തുന്നു. ബിസിനസുകാര്‍ക്കും, പ്രോഫഷണലുകള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ലെനോവോ തിങ്ക്പാഡ് എക്‌സ്121ഇയാണ് ഈ പുതിയ ലാപ്‌ടോപ്പ്.

കാഴ്ചയില്‍ തന്നെ ഒരു പ്രോഫഷണല്‍ ലുക്ക് ഉള്ള ഈ ലാപ്‌ടോപ്പിന് 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 11.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. എല്‍ഇഡി ബാക്ക്‌ലൈറ്റ്, എല്‍സിഡി എച്ച്ഡി, ടിഎഫ്ടി ടെക്‌നോളജികള്‍ ഈ ലാപ്‌ടോപ്പിന്റെ പ്രത്യേകതകളാണ്.

Advertisement

ഇന്റല്‍ കോര്‍ എം ആണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന പ്രോസസ്സറെങ്കിലും, എഎംഡി ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ ഇ-350യിലേക്കു വേണമെങ്കില്‍ മാറാനും കഴിയും. ഇന്റല്‍ ഹാര്‍ഡ് ഡിസ്‌ക് 3000 ഗ്രാഫിക്‌സോ, റേഡിയോണ്‍ ഹാര്‍ഡ് ഡിസ്‌ക് 6310മോ ആയിരിക്കും ഈ ലാപ്‌ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്‌സ് മെമ്മറി.

Advertisement

4 ജിബി റാമുള്ള ഇതിന്റെ മെമ്മറി 8 ജിബി വരെ ഉയര്‍ത്താവുന്നതാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 ഹോം പ്രീമിയം അല്ലെങ്കില്‍ വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ആയിരിക്കും ഈ പുതിയ ലെനോവോ ബിസിനസ് ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുക. 320 ജിബി ഹാര്‍ഡ് ഡ്രൈവ് ആയിരിക്കും ഈ ലാപ്‌ടോപ്പിന്റേത്.

1.55 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരമെന്നത് ഈ ലാപ്പടോപ്പ് കൊണ്ടു നടക്കാന്‍ സൗകര്യപ്രദമാക്കുന്നു. 27.3 മില്ലീമീറ്റര്‍ ആണിതിന്റെ കട്ടി. അനന്തമായ മള്‍ട്ടി മീഡിയ അനുഭവം നല്‍കുന്ന മീഡിയാ കാര്‍ഡ് റീഡര്‍, 2.0 യുഎസ്ബി പോര്‍ട്ടുകള്‍, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, എച്ച്ഡിഎംഐ ഔട്ടപുട്ട് പോര്‍ട്ട് കണക്റ്റിവിറ്റി എന്നിവ ഈ പുതിയ ലാപ്‌ടോപ്പിന്റെ പ്രത്യേകതകളില്‍ പെടുന്നു.

Advertisement

0.3 മെഗാപിക്‌സല്‍ വെബ് ക്യാം, 8.2 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് നല്‍കുന്ന 6 സെല്‍ ലിഥിയം അയണ്‍ ബാറ്ററി എന്നിവയും ഈ ലാപ്‌ടോപ്പിന്റെ സവിശേഷതകളില്‍ പെടുന്നു.

ലെനോവോ തിങ്ക്പാഡ് എക്‌സ്121ഇ എന്ന ഈ പുതിയ ലാപ്‌ടോപ്പിന്റെ വില ഇതുവരം പുറത്തു വിട്ടിട്ടില്ല.

Best Mobiles in India

Advertisement