എന്‍വിഡിയ ടെഗ്ര3ല്‍ ലെനോവോ ഐഡിയപാഡ് എത്തുന്നു


ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പിസി നിര്‍മ്മാതാക്കളായ ലെനോവോയുടെ ഐഡിയപാഡ് എന്‍വിഡിയ ടെഗ്ര3 ടെക്‌നോളജിയില്‍ എത്തുന്നു.  ഈയടുത്ത് ലെനോവോ പുറത്തിറക്കിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ഐഡിയപാഡ് കെ1.  ഇതിലൂടെ ടാബ്‌ലറ്റ് വിപണിയില്‍ ലനോവോ തന്റെ കാലുറപ്പിക്കുകയും ചെയ്തു.

ഒപ്റ്റിക്കല്‍ ബെയ്‌സ്ഡ് ഹോം ബട്ടണ്‍, വിപുലമായ ഗാലറി ആപ്ലിക്കേഷനുകള്‍ എന്നിവ ടാബ്‌ലറ്റ് വിപണിയില്‍ ലെനോവോയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു സ്ഥാനവും പുതുമയും നേടിക്കൊടുത്തു.  പുതുമയും, വ്യത്യസ്തതയും ആണല്ലോ ഗാഡ്ജറ്റ് വിപണിയിലെ വിജയിയെ നിശ്ചയിക്കുന്നത്.

Advertisement

1 ജിഗാഹെര്‍ഡ്‌സ് എന്‍വിഡിയ ടെഗ്ര 2 ഡ്യുവല്‍ കോര്‍ മൊബൈല്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് എന്തുകൊണ്ടും ഐഡിയപാഡ് കെ1നെ വ്യത്യസ്തമാക്കും.  1 ജിബി റാമും, 32 ജിബിയുടെ സ്റ്റോറേജുമാണ് ഇതിനുള്ളത്.  ഐഡിയപാഡ് ടെക്‌നോളജിയില്‍ ഒരു തരംഗം തന്നെ സൃഷ്ടിക്കാന്‍ ഈ ഗാഡ്ജറ്റിനു കഴിഞ്ഞു.

Advertisement

പിന്നീട് ഐഡിയപാഡ് കെ2ന്റെ രംഗപ്രവേശത്തോടെ ടാബ്‌ലറ്റ് വിപണിയില്‍ പുതിയൊരു വിപ്ലവം തന്നെ ഉണ്ടായി.  ആന്‍ഡ്രോയിഡ് 3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയപാഡ് കെ2ന് പുതിയ എന്‍വിഡിയ ടെഗ്ര3 എപി30 മൊബൈല്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.

1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 10.1 ഇഞ്ച് എന്‍വിഡിയ ടെഗ്ര3 ഗ്രാഫിക്‌സ് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയാണ് ഈ പുതിയ ടാബ്‌ലറ്റിനുള്ളത്.  നിലവിലുള്ളവയില്‍ ഏറ്റവും വേഗതയേറിയ കമ്പ്യൂട്ടര്‍ എന്ന സ്ഥാനം ന്യായമായും അവകാശപ്പെടാവുന്ന ടാബ്‌ലറ്റ് ആണ് ഐഡിയപാഡ് കെ2.

ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്റ്റിവിറ്റികളുള്ള ഈ ടാബ്‌ലറ്റിന്റെ മെമ്മറി മൈക്രോ എച്ച്ഡിഎംഐ, മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള സംവിധാനം ഉണ്ട്.

Advertisement

ആന്‍ഗ്രി ബേര്‍ഡ്‌സ് എച്ച്ഡി തുടങ്ങിയ പല പുത്തന്‍ ആപ്ലിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുത്താന്‍ ലെനോവോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ മാത്രം വിപണിയിലെത്തുന്ന ലെനോവോ ഐഡിയപാഡ് കെ2 ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അതിന്റെ ക്വാഡ്-കോര്‍ എന്‍വിഡിയ ടെഗ്ര 3 എപി30 മൊബൈല്‍ പ്രസസ്സറുമായി എങ്ങനെ വിപണിയെ പിടിച്ചു കുലുക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Best Mobiles in India

Advertisement