മികച്ച ബെയ്‌സ് മോഡല്‍ ലാപ്‌ടോപ്പുമായി ഏസര്‍ എത്തുന്നു



ബെയ്‌സ് മോഡല്‍ ഉപകരണങ്ങള്‍ക്ക് വളരെ കുറച്ച് പ്രവര്‍ത്തനക്ഷമതയേ ഉണ്ടാകൂ എന്നൊരു തെറ്റിദ്ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്.  എന്നാല്‍ വിപണിയിലെ കടുത്ത മത്സരം കാരണമോ, വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ കാരണമോ, എല്ലാ വിഭാഗത്തിലും പെട്ട ആളുകളെയും തൃപ്തിപ്പെടുകത്തണം എന്ന ബിസിനസ് തന്ത്രം കാരണമോ ബെയ്‌സ് മോഡല്‍ ഉല്‍പന്നങ്ങളും ഇന്ന് വളരെ മികച്ച പ്രവര്‍ത്തനക്ഷമതയും പുത്തന്‍ ആപ്ലിക്കേഷനുകളും ഉള്ളവയാണ്.

ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനക്ഷമതയും, സ്റ്റോറേജ് കപ്പാസിറ്റിയും, ബാറ്ററി ലൈഫും ഉള്ള ഒരു ബെയ്‌സ് മോഡല്‍ ലാപ്‌ടോപ്പ് ആണ് ഏസര്‍ ആസ്പയര്‍ 5749.  എളുപ്പത്തില്‍ വര വീഴില്ല, ബോഡിക്കും, പാനലിനുമൊന്നും കേടുപാടു പറ്റില്ല എന്നിവ ഇതിന്റെ രൂപകല്‍പനയുടെ പ്രത്യേകതയാണ്.

Advertisement

ഇന്റല്‍ ഡ്യുവല്‍ കോര്‍ ഐ3 2330 എം ആണ് ഈ ലാപ്‌ടോപ്പിന്റെ പ്രോസസ്സര്‍.  4 ജിബി റാമുള്ള ഈ കമ്പ്യൂട്ടര്‍ സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ അത്ര പിന്നിലൊന്നും അല്ല.  ബാറ്ററി ലൈഫും ഒരു ബെയ്‌സ് മോഡല്‍ ലാപ്‌ടോപ്പില്‍ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ്.

Advertisement

എച്ച്ഡിഎംഐ പോര്‍ട്ടു വഴി ഒരു എക്‌സ്‌റ്റേണല്‍ സ്‌ക്രീനുമായി ബന്ധിപ്പിച്ചാല്‍ മികച്ച വീഡിയോ അനുഭവം ലഭ്യമാക്കാം.  720 പിക്‌സല്‍, 1080 പിക്‌സല്‍ വീഡിയോകള്‍ ഈ ഏസര്‍ ലാപ്‌ടോപ്പ് സപ്പോര്‍ട്ടു ചെയ്യും.

ടൈപ്പിംഗ് ആയാസരഹിതമാക്കും വിധമാണ് ഈ പുതിയ ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഇതിന്റെ ടച്ച്പാഡും, സ്‌ക്രീനും വലിപ്പമുള്ളവയാണ്.  ഏതൊരു ലാപ്‌ടോപ്പിലെയും പോലെ ഇതിന്റെ സ്പീക്കറും ബാസില്ലാത്തതാണ്.  അതുകൊണ്ട് ഉച്ചത്തിലുളള റോക്ക് സംഗീതം ആസ്വദിക്കാന്‍ ഇവ അനുയോജ്യമല്ല.  എന്നാല്‍ ഇതിന്റെ 3.5 എംഎം ഓഡിയോ ജാക്ക് വഴി യുഎസ്ബി സ്പീക്കറുകളോ, ഹെഡ്‌ഫോണുകളോ കണക്റ്റ് ചെയ്ത് ഈ കുരവ് പരിഹരിക്കാവുന്നതേയുള്ളൂ.

Advertisement

15.6 ഇഞ്ച് തിളകികമാര്‍ന്ന സ്‌ക്രീന്‍ ആണ് ഏസര്‍ ആസ്പയര്‍ 5749 ലാപ്‌ടോപ്പിന്റേത്.  മള്‍ട്ടി ഫോര്‍മാറ്റ് കാര്‍ഡ് റീഡര്‍, മൂന്ന് യുഎസ്ബി പോര്‍ട്ടുകള്‍, 750 ഹാര്‍ഡ് ഡിസ്‌ക്, 1366 x 768 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍ എന്നിവ ഈ പുതിയ ഏസര്‍ ലാപ്‌ടോപ്പിന്റെ സവിശേഷതകളില്‍ പെടുന്നു.

ഇന്റല്‍ മീഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഏസര്‍ ആസ്പയര്‍ 5749 ലാപ്‌ടോപ്പ് ആണ് ലഭ്യമാവുക.  27,000 രൂപയ്ക്കും 32,000 രൂപയ്ക്കും ഇടയിലായിരിക്കും ഈ ബെയ്‌സ് മോഡല്‍ ലാപ്‌ടോപ്പിന്റെ വില പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement