മെഡിയോണിന്റെ ഫീച്ചര്‍ റിച്ച് ടാബ്‌ലറ്റ്



ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വിപണിയില്‍ മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്ള ടാബ്‌ലറ്റുകള്‍ ധാരാളം ഉണ്ടെങ്കിലും, അവയുടെ ഉയര്‍ന്ന വില പലപ്പോഴും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു.  ഇതിനൊരു പരിഹാരവുമായി എത്തുികയാണ് മെഡിയോണ്‍.  ന്യായമായ വിലയില്‍, മികച്ച ഫീച്ചറുകളോടെ ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ അവതരിപ്പിക്കുകയാണ് മെഡിയോണ്‍.

മെഡിയോണ്‍ ലൈഫ്ടാബ് പി9514 എന്നാണ് ഈ പുതിയ ടാബ്‌ലറ്റിന്റെ പേര്.  കാഴ്ചയില്‍ മറ്റു ടാബ്‌ലറ്റുകളില്‍ നിന്നും ഈ മെഡിയോണ്‍ ടാബ്‌ലറ്റിന് വലിയ വ്യത്യാസങ്ങളൊന്നും കാണാന്‍ സാധിക്കില്ലെങ്കിലും പ്രവര്‍ത്തന മികവിലും, ഫീച്ചറുകളുടെ കാര്യത്തിലും കാര്യമായ വ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും.

Advertisement

ഈ ടാബ്‌ലറ്റിന്റെ മുന്‍വശം കറുപ്പു നിറത്തിലും, പിന്‍വശം ഗ്രേ നിറത്തിലും ആണ്.  സാധാരണ ടാബ്‌ലറ്റുകളേക്കാള്‍ അല്‍പം ഭാരക്കൂടുതല്‍ ഉണ്ട് ഈ ടാബ്‌ലറ്റിന്.  ഇതിന്റെ ഡിസൈന്‍ അത്ര ആകര്‍ഷണീയമായി തോന്നി എന്നു വരില്ല.  എന്നാല്‍ ഇതിന്റെ ഡിസ്‌പ്ലേ 10.1 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ആണെന്നത് ഒരു പ്രലോഭനം തന്നെ ആയിരിക്കും.

Advertisement

ഫീച്ചറുകള്‍:

  • 10.1 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 32 ജിബി ഇന്റേണല്‍ മെമ്മറി

  • മൈക്രോ എസ്ഡി മെമ്മറി കാര്‍ഡ്, സിം സ്ലോട്ടുകള്‍

  • എച്ച്ഡിഎംഐ ഔട്ട്

  • ടോക്ക് കണക്റ്റര്‍

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി3.2 ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റം

  • ഫ്ലാഷ് വെബ് ബ്രൗസിംഗ്

  • എളുപ്പത്തിലുള്ള ഫയല്‍ മാനേജ്‌മെന്റിന് ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപ്ലിക്കേഷന്‍

  • എംഎസ് ഓഫീസിനു സമാനമായ ഗോ സ്യൂട്ട്

  • ഡ്യുവല്‍ ക്യാമറകള്‍ - 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

  • ്ഫ്രണ്ട് ക്യാമറയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്

  • ഡോക്ക് കണക്റ്ററുകള്‍ വഴി വേഗത്തിലുള്ള ചാര്‍ഡജിംഗ്
പോരായ്മകള്‍:
  • സ്‌ക്രീനില്‍ കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നു, പ്രത്യേകിച്ചും വെളിച്ചമുള്ളപ്പോള്‍

  • പവര്‍, വോള്യം ബട്ടണുകള്‍ ശക്തമായി അമര്‍ത്തേണ്ടി വരുന്നു

  • 720 ഗ്രാം ഭാരം

  • വിഡ്ജറ്റുകളുടെ എണ്ണം കൂടുതലായതിനാല്‍, സ്‌ക്രീന്‍, ഓപറേറ്റിംഗ് സിസ്റ്റം എന്നിവയൊന്നും അത്ര സുഖമായി വരുന്നില്ല

  • ക്യാമറകളിലൂടെ മികച്ച ചിത്രങ്ങള്‍ സാധ്യമാകുന്നില്ല

  • താഴ്ന്ന ബാറ്ററി ലൈഫ് (5 മണിക്കൂര്‍ മാത്രം)
മെഡിയോണ്‍ ലൈഫ്ടാബ് ഒരു ഫീച്ചര്‍ റിച്ച് ടാബ്‌ലറ്റ് ആണെങ്കിലും ഇതിന് പല പ്രശ്‌നങ്ങളും ഉണ്ട്.  ഇതിന്റെ പ്രവര്‍ത്തനക്ഷമത അത്ര മോശം ഒന്നും അല്ലെങ്കിലും, ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റവും ഈ ടാബ്‌ലറ്റും തമ്മില്‍ ഒരു ചേര്‍ച്ചക്കുറവ് കാണാം.

ഐപാഡ്2ല്‍ ഉള്ള ക്യാമറയേക്കാള്‍ മികച്ചതാണ് ഇതില്‍ ഉള്ളെതെങ്കിലും, ഇമേജ് ക്വാളിറ്റി അത്ര പോര.  8 മണിക്കൂര്‍ ബാറ്ററി ലൈഫ് ആണ് മെഡിയോണ്‍ അവകാസപ്പെടുന്നത് എങ്കിലും, വെറും 5 മണിക്കൂര്‍ മാത്രമാണ് ബാറ്ററി ലൈഫ് എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഡോക്ക് കണക്റ്റര്‍ ഉപയോഗിച്ച് വലരെ വേഗത്തില്‍ ഈ ടാബ്‌ലറ്റ് ചാര്‍ജ് ചെയ്യാന്‍ സാധിക്കും.  ഒരു ഫീച്ചര്‍ റിച്ച് ടാബ്‌ലറ്റിനെ സംബന്ധിച്ചിടത്തോളം 25,000 രൂപ എന്നത് വളരെ ന്യായമായ വില മാത്രം.

Best Mobiles in India

Advertisement