മൈക്രോമാക്‌സ് കാന്‍വാസ് ടാബ് P650 E ഓണ്‍ലൈനില്‍; വില 8,999 രൂപ


ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് പുതിയ രണ്ട് ടാബ്ലറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കി. കാന്‍വാസ് ടാബ് P650 E, ഫണ്‍ബുക് മിനി P410i എന്നിവയാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്.

Advertisement

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത കാന്‍വാസ് ടാബ് P650 യുടെ CDMA വേര്‍ഷനാണ് കാന്‍വാസ് ടാബ് P650 E. 8,999 രൂപയാണ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില. എന്നാല്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച് ആണ് ടാബ്ലറ്റില്‍ എന്നത് തീര്‍ത്തും നിരാശാജനകമാണ്.

Advertisement

അതോടൊപ്പം ഫണ്‍ബുക് മിനി P410i കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിലയോ എന്നു ലഭിക്കുമെന്നോ വ്യക്തമല്ല. ഇനി രണ്ട് ടാബ്ലറ്റുകളുടെയും പ്രത്യേകതകള്‍ പരിശോധിക്കാം.

മൈക്രോമാക്‌സ് കാന്‍വാസ് ടാബ് P650 E

7 ഇഞ്ച് സ്‌ക്രീന്‍, 1.2 Ghz ക്വാഡ് കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി, എന്നിവയുള്ള ടാബ്ലറ്റില്‍ ആന്‍ഡ്രോയ്ഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച് ഒ.എസ് ആണ് ഉള്ളത്.

Advertisement

മൈക്രോമാക്‌സ് ഫണ്‍ബുക് മിനി P410i

7 ഇഞ്ച് TFT LCD ഡിസ്‌പ്ലെ, 1024-600 പിക്‌സല്‍ റെസല്യൂഷന്‍ എന്നിവയുള്ള ടാബ്ലറ്റില്‍ ഡ്യുവല്‍ സിം, വോയ്‌സ്‌കോളിംഗ് സംവിധാനങ്ങളുണ്ട്. ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി് എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, 2 എം.പി് ഫ്രണ്ട് ക്യാമറ, 2800 mAh ബാറ്ററി.

Best Mobiles in India

Advertisement