മൈക്രോമാക്‌സ് ഫണ്‍ബുക്ക് ടാബ്‌ലറ്റിന് 6,499 രൂപ



മൈക്രോമാക്‌സ് ഫണ്‍ബുക്ക് ടാബ്‌ലറ്റ് പിസി അവതരിപ്പിച്ചു. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനുള്‍പ്പെടുന്ന ടാബ്‌ലറ്റ് 6,499 രൂപയ്ക്കാണ വില്പനക്കെത്തുക. വിദ്യാഭ്യാസ മേഖലയെയാണ് ഈ ടാബ്‌ലറ്റ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫണ്‍ടാബ് 8,000 രൂപയ്ക്കാണ് എത്തുകയെന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍.

സവിശേഷതകള്‍

Advertisement
  • 7 ഇഞ്ച് മള്‍ട്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 1.2 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍

  • 0.3 വിജിഎ ഫ്രന്റ് ക്യാമറ

  • 4ജിബി ഇന്റേണല്‍ മെമ്മറി

  • 32 ജിബി വരെ എസ്ഡി കാര്‍ഡ് മെമ്മറി പിന്തുണ

  • വൈഫൈ കണക്റ്റിവിറ്റി

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • 2800mAh ബാറ്ററി

Advertisement

വിദ്യാഭ്യാസ രംഗത്തെ രണ്ട് പ്രമുഖ കമ്പനികളായ പിയേഴ്‌സണ്‍, എവറോണ്‍ എന്നിവയുമായി സഹകരിച്ചാണ് ഫണ്‍ബുക്ക് വിദ്യാഭ്യാസ കണ്ടന്റുകളുമായി എത്തുന്നത്. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അറിവിനൊപ്പം വിനോദവും ഈ ടാബ്‌ലറ്റിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നു.

വിലക്കുറവുമായി വിവിധ കമ്പനികള്‍ ടാബ്‌ലറ്റ് പിസികള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവരില്‍ നിന്ന് വ്യത്യസ്തമാകുകയാണ് മൈക്രോമാക്‌സ്. വിദ്യാഭ്യാസ മേഖലയെ ലക്ഷ്യം വെച്ച് ടാബ്‌ലറ്റുകള്‍ ഇന്ന് ഏറെ ഇറങ്ങുന്നുണ്ട്.

എച്ച്‌സിഎല്‍, വിഷ് ടെല്‍, ആകാശ് എന്നീ ടാബ്‌ലറ്റുകളാണ് ഈ രംഗത്ത് മൈക്രോമാക്‌സിന്റെ എതിരാളികള്‍. ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റമാണ് ഇവരില്‍ മൈക്രോമാക്‌സിനുള്ള പ്രധാന പ്രത്യേകത.

Advertisement

കമ്പനിയുടെ ഹരിദ്വാറിലെ ഫാക്റ്ററിയിലാണ് ഇതിന്റെ ഉത്പാദനം നടക്കുക. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ടാബ്‌ലറ്റാണിതെന്നാണ് കമ്പനി പറയുന്നത്.

Best Mobiles in India

Advertisement