ഡെല്‍ ടാബ്‌ലറ്റിന് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8


വിന്‍ഡോസ് ഫോണ്‍ 7 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം വിപണിയിലെത്തിച്ചതിനു തൊട്ടു പിന്നാലെ മൈക്രോസോഫ്റ്റ് മറ്റൊരു ഓപറേറ്റിംഗ് സിസ്റ്റവും കൂടി വികസിപ്പിച്ചിരിക്കുന്നു. വിന്‍ഡോസ് ഫോണ്‍ മാന്‍ഗോ 7 സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ പുതിയ ഓപറേറേറ്ിംഗ് സിസ്റ്റമായ വിന്‍ഡോസ് 8 ടാബ്‌ലറ്റുകള്‍ക്കു വേണ്ടിയാണെന്നു മാത്രം.

ടാബ്‌ലറ്റുകളിലും, സ്മാര്‍ട്ട്‌ഫോണുകളിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കുള്ള അധീശത്തം ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയ പോലെ ഒരു സൂചനയാണ് അടിക്കടി പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ പുറത്തിറക്കുക വഴി മൈക്രോസോഫ്റ്റ് നല്‍കുന്നത്.

Advertisement

ഡെല്‍ ടാബ്‌ലറ്റുകളായിരിക്കും ആദ്യം വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിക്കുക. വരും വര്‍ഷത്തില്‍ വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ടാബ്‌ലറ്റുകള്‍ പുറത്തിറക്കുമെന്ന് ഡെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മൈക്കല്‍ ഡെല്‍ പ്രഖ്യാപിച്ചു. സ്‌പെഷ്യല്‍ ഫീച്ചേഴ്‌സുമായി വരുന്ന വിന്‍ഡോസ് 8 ടാബ്‌ലറ്റുകളെ കൂടുതന മികവുറ്റതാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

മെട്രോ യൂസര്‍ ഇന്റര്‍ഫേസ്, ഹാര്‍ഡ് വെയര്‍ ആക്‌സലറേഷന്‍ തുടങ്ങിയ ആപ്ലിക്കേഷനുകളോടെ വരുന്ന വിന്‍ഡോസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റ് അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലെത്തും.

സ്റ്റാര്‍ട്ട് ബട്ടണോ, സ്റ്റാര്‍ട്ട് സ്‌ക്രീനോ തന്നെയും ഇല്ലാത്ത ഒരു ഓപറേറ്റിംഗ് സിസ്റ്റം ആയിരിക്കും വിന്‍ഡോസ് 8 എന്നു കേള്‍ക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മെട്രോ ഇന്റര്‍ഫേസ് ടെക്‌നോളജി വഴി ഒരാള്‍ക്ക് ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയും എന്നു മാത്രമല്ല, അവയെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ ലഭിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.

ഇതില്‍പരം ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ ലഭ്യമല്ലെങ്കിലും വഴരെ എക്‌സ്‌ക്ലൂസീവ് ആയ ചില ആപ്ലിക്കേഷനുകളെ കുറിച്ചിള്ള വിവരങ്ങള്‍ മൈക്രോസോഫ്റ്റ് രഹസ്യമാക്കി വെച്ചിരിക്കുകയാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

Best Mobiles in India

Advertisement