സര്‍ഫെയ്‌സ്; മൈക്രോസോഫ്റ്റിന്റെ ആദ്യ ടാബ്‌ലറ്റ് (വീഡിയോ)



മൈക്രോസോഫ്റ്റിന്റെ ടാബ്‌ലറ്റ് 'സര്‍ഫെയ്‌സ്' എത്തി. ടാബ്‌ലറ്റ് രംഗത്തേയ്ക്കുള്ള മൈക്രോസോഫ്റ്റിന്റെ ആദ്യ ചുവടുവെപ്പാണിത്. ഇന്നലെയാണ് ലോസ് ആഞ്ചലസില്‍ വെച്ച് മൈക്രോസോഫ്റ്റ് 10.6 ഇഞ്ച് സ്‌ക്രീനുള്ള സര്‍ഫെയ്‌സ് ടാബ്‌ലറ്റിനെ പരിചയപ്പെടുത്തിയത്. തിങ്കളാഴ്ച മൈക്രോസോഫ്റ്റ് ടാബ്‌ലറ്റ് പുറത്തിറക്കുമെന്ന് ഇതിന് മുമ്പ് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഐപാഡ് എതിരാളിയായാണ് സര്‍ഫെയ്‌സിനെ മൈക്രോസോഫ്റ്റ് പരിചയപ്പെടുത്തിയത്.

സോഫ്റ്റ്‌വെയര്‍ ഭീമന്‍ അടുത്തിടെ പരിചയപ്പെടുത്തിയ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റമാണ് സര്‍ഫെയ്‌സിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടാബ്‌ലറ്റില്‍ ഒരു പുതിയ പരീക്ഷണവും കൂടി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റബ്ബറൈസ് ചെയ്ത ഒരു കീബോര്‍ഡാണത്. ഇത് ആവശ്യം വരുമ്പോള്‍ ടാബ്‌ലറ്റില്‍ ഘടിപ്പിക്കാനും അല്ലാത്തപ്പോള്‍ ടാബ്‌ലറ്റില്‍ നിന്ന് നീക്കം ചെയ്യാനും സാധിക്കുന്നതാണ്. ഈ കീബോര്‍ഡ് ടാബ്‌ലറ്റിനെ ഒരു കവറായും പ്രവര്‍ത്തിക്കുന്നു.

Advertisement

കീബോര്‍ഡിന് പുറമെ ടാബ്‌ലറ്റിനെ ഒരു കമ്പ്യൂട്ടറെന്നോണം ഉപയോഗിക്കാന്‍ തരത്തില്‍ ഒരു കിക്ക്‌സ്റ്റാന്‍ഡും ടാബ്‌ലറ്റില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ അതില്‍ താങ്ങി നിര്‍ത്തി ടാബ്‌ലറ്റിനെ ഒരു ലാപ്‌ടോപ് രൂപത്തില്‍ ഉപയോഗിക്കാം. ഒപ്പം കാന്തികപിന്‍ബലത്തോടെ നില്‍ക്കുന്ന റബ്ബറൈസ്ഡ് കീബോര്‍ഡും.

Advertisement

പിസിയുടെ എല്ലാ കഴിവുകളും യാതൊരു കോട്ടവും തട്ടാതെ ഉപയോഗിക്കാനും ഒപ്പം വിനോദോപാധിയാക്കാനും ഈ ഉത്പന്നത്തെ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍ അറിയിച്ചു.

ഇത് വരെ വിപണിയില്‍ ഇറക്കാത്ത വിന്‍ഡോസ് 8നൊപ്പം ആയിരിക്കും സര്‍ഫെയ്‌സ് ടാബ്‌ലറ്റിന്റേയും അവതരണമെന്നാണ് കരുതുന്നത്. ടാബ്‌ലറ്റിനെയും മുന്നില്‍ കണ്ട് തയ്യാറാക്കിയ വിന്‍ഡോസ് 8 ഒഎസ് വരുന്ന സ്‌പെ്തംബറിലോ ഒക്ടോബറിലോ വിപണിയിലറിക്കുമെന്നാണ് നിരീക്ഷകരുടെ അനുമാനം.

ടാബ്‌ലറ്റുകള്‍ക്കായുള്ള വിന്‍ഡോസ് 8 ഓപറേറ്റിംഗ് വേര്‍ഷനായ വിന്‍ഡോസ് ആര്‍ടിയാണ് സര്‍ഫെയ്‌സിന്റെ ഒരു വേര്‍ഷനില്‍ ഉള്‍പ്പെടുത്തുക. ബ്രിട്ടീഷ് ചിപ് നിര്‍മ്മാണ കമ്പനിയായ എആര്‍എം ഹോള്‍ഡിംഗ്‌സ് ഇറക്കിയ ലോ-പവര്‍ ചിപ്പാണ് വിന്‍ഡോസ് ആര്‍ടി ഒഎസില്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement

0.7 മില്ലിമീറ്റര്‍ കട്ടിയാണ് കിക്ക്‌സ്റ്റാന്‍ഡിനുള്ളത്. 3 മില്ലിമീറ്റര്‍ കട്ടി കീബോര്ഡ് കവറിനും ഉണ്ട്. ടാബ്‌ലറ്റിന്റെ ഭാരം 1.5 പൗണ്ടാണ്. ന്യൂ ഐപാഡിന്റെ ഭാരവും ഏകദേശം ഇത്രയുണ്ട്. ന്യൂ ഐപാഡിന്റെ ഭാരം 1.3 പൗണ്ടാണ്. ഐപാഡിന് സമാനമായ വിലയിലാകും സര്‍ഫെയ്‌സും അവതരിപ്പിക്കുകയെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് 499 ഡോളര്‍ മുതല്‍ 829 ഡോളര്‍ വരെ. എന്നാല്‍ വിവിധ സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള മോഡലുകളെ അടിസ്ഥാനമാക്കിയാകും വില നിശ്ചയിക്കുക.

സര്‍ഫെയ്‌സിന്റെ അല്പം കട്ടി കൂടിയ വേര്‍ഷന്‍ വിന്‍ഡോസ് 8 പ്രോ ഓപറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. അല്‍ട്രാബുക്ക് വിലയോടാകും ഇതിന് സാമ്യം ഉണ്ടാകുക. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇത് പുറത്തിറക്കും.

Best Mobiles in India

Advertisement