മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6, സര്‍ഫസ് ലാപ്‌ടോപ്പ് 2 മോഡലുകൾ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി


ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ സര്‍ഫസ് പ്രോ 6, സര്‍ഫസ് ലാപ്‌ടോപ് 2 എന്നിവയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡിറ്റാച്ചബിള്‍ കീബോഡോടു കൂടിയ ഹൈബ്രിഡ് ടാബ്-ലെറ്റാണ് സര്‍ഫസ് പ്രോ 6. പരമ്പരാഗത നോട്ട്ബുക്കില്‍ നിന്നും വ്യത്യസ്തമായി ടച്ച് സ്‌ക്രീനോടു കൂടിയാണ് സര്‍ഫസ് ലാപ്‌ടോപ്പ് 2 വിന്റെ വരവ്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടന്ന ചചടങ്ങിലാണ് രണ്ടു മോഡലുകളെയും കമ്പനി ആദ്യമായി പരിചയപ്പെടുത്തിയത്.

Advertisement

ഡിസൈന്‍

മുന്‍ തലമുറ സര്‍ഫസ് പ്രോയോട് സാദൃശ്യമായ ഡിസൈന്‍ തന്നെയാണ് സര്‍ഫസ് പ്രോ 6ലുമുള്ളത്. 165 ഡിഗ്രി കീക്ക്സ്റ്റാന്റ്, ഹൈ ക്വാളിറ്റി മഗ്നീഷ്യം ബോഡി എന്നിവ പുതിയ മോഡലിലുമുണ്ട്. വേറെ വലിയ മാറ്റങ്ങളൊന്നും പുതിയ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇന്റലിന്റെ 8-ാം തലമുറ കോര്‍ പ്രോസസ്സറാണ് മോഡലിലുള്ളത്. 13.5 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പും വാഗ്ദാനം നല്‍കുന്നു.

Advertisement
ലാപ്‌ടോപ്പ്

12.3 ഇഞ്ച് വലിപ്പമുള്ള ഈ ലാപ്‌ടോപ്പ് വിന്‍ഡോസ് 10 അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. 83,999 രൂപയിലാണ് സര്‍ഫസ് പ്രോ 6ന്റെ വിപണിവില ആരംഭിക്കുന്നത്. 8-ാം തലമുറ ഐ5 പ്രോസസ്സറും 8 ജി.ബി റാമും 128 ജി.ബി സ്റ്റോറേജും ഈ വേരിയന്റിലുണ്ട്. ഐ7 പ്രോസസ്സറോടു കൂടിയ ഹൈ-എന്‍ഡ് മോഡലിന് വില 1,76,999 രൂപയാകും. ഇതില്‍ 16 ജി.ബി റാമും 126 ജി.ബി സ്റ്റോറേജുമുണ്ട്. മാത്രമല്ല ഓഫ്-ലൈന്‍ സ്റ്റോറിലൂടെ മാത്രമേ ഈ മോഡല്‍ ലഭിക്കു. ബാക്കിയെല്ലാം ഓണ്‍ലൈനിലൂടെ വാങ്ങാനുള്ള സൗകര്യമുണ്ട്.

സവിശേഷതകളോടു കൂടിയതാണ്

രണ്ടു വേരിയന്റുകളിലാണ് മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 6 പ്രധാനമായും ലഭിക്കുക. ഐ5 പ്രോസസ്സര്‍, 8 ജി.ബി റാം 256 ജി.ബി മെമ്മറി എന്നീ സവിശേഷതകളോടു കൂടിയതാണ് ആദ്യ മോഡല്‍. ഐ7 പ്രോസസ്സര്‍, 8ജി.ബി റാം, 256 ജി.ബി മെമ്മറി കരുത്ത് എന്നീ സവിശേഷതകളാണ് രണ്ടാമത്തെ മോഡല്‍. കീബോര്‍ഡിന്റെ വില പ്രത്യേകം നല്‍കണം. 2018ല്‍ പുറത്തിറങ്ങിയ ആപ്പിള്‍ ഐപാഡ് പ്രോയോടാണ് സര്‍ഫസ് പ്രോ 6 വിപണിയില്‍ മത്സരിക്കുന്നത്.

പുതിയ മോഡലിന്റെ സാദൃശ്യം.

യഥാര്‍ത്ഥ സര്‍ഫസ് ലാപ്‌ടോപ്പിന്റെ പിന്മുറക്കാരനായാണ് പുതിയ സര്‍ഫസ് ലാപ്‌ടോപ്പ് 2വിന്റെ വരവ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 13.5 ഇഞ്ച് സ്‌ക്രീന്‍ മോഡലിനോടാണ് പുതിയ മോഡലിന്റെ സാദൃശ്യം. എന്നാല്‍ പുതിയ മോഡലില്‍ 8 കോര്‍ ഇന്റല്‍ കോര്‍ പ്രോസസ്സറാണുള്‌ളത്. 14.5 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം നല്‍കുന്നത്. ആപ്പിള്‍ മാക്ബുക്ക് എയര്‍ (2018) ആണ് പ്രധാന എതിരാളി.

വില ആരംഭിക്കുന്നത്.

91,999 രൂപ മുതലാണ് സര്‍ഫസ് ലാപ്‌ടോപ്പ് 2 വിന്റെ വില ആരംഭിക്കുന്നത്. കോര്‍ ഐ5 മോഡലില്‍ 8ജി.ബി റാം 128 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്. ഐ5 , 8ജി.ബി റാം 256 ജി.ബി മെമ്മറി വേരിയന്റിന് 1,19,999 രൂപയും ഐ7 പ്രോസസ്സര്‍, 16 ജി.ബി റാം, 512 ജി.ബി മെമ്മറിയുള്ള മോഡലിന് 2,03,999 രൂപയുമാണ് വില. ഓഫ്‌ലൈനിലൂടെയും ഓണ്‍ലൈനിലൂടെയും മോഡലുകള്‍ വാങ്ങാം. എന്നാല്‍ ചില നിയന്ത്രണങ്ങളുണ്ട്.

സര്‍ഫസ് പ്രോ 6ന്റെ വില്‍പന ജനുവരി 28 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. ആമസോണിലൂടെയും ഫ്‌ളിപ്കാര്‍ട്ടിലൂടെയും ഈ മോഡല്‍ വാങ്ങാം. തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറിലൂം മോഡല്‍ ലഭിക്കും.

Best Mobiles in India

English Summary

Microsoft Surface Pro 6, Surface Laptop 2 launched in India