മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 2, സർഫേസ് പ്രൊ ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു!


മൈക്രോസോഫ്റ്റ് തങ്ങളുടെ സർഫേസ് ലാപ്ടോപ്പ് ശ്രേണിയിലെ ഏറ്റവും പുതിയ രണ്ടു മോഡലുകളായ സർഫേസ് ബുക്ക് 2, സർഫേസ് പ്രൊ ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യക്ക് പുറമെ പലയിടങ്ങളിലും ഈ മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായിട്ടാണ് ലാപ്ടോപ്പ് എത്തുന്നത്. സർഫേസ് ബുക്ക് 2 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ രണ്ടു വേരിയന്റുകൾ ആയാണ് ലഭിക്കുക. സർഫേസ് പ്രൊ വരുന്നത് 13.5 ഇഞ്ച് ഡിസ്പ്ളേയിലും ആണ്.

Advertisement

സർഫേസ് ബുക്ക് 2 പ്രധാന സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ 13 ഇഞ്ച്, 15 ഇഞ്ച് സ്ക്രീൻ വേരിയന്റുകളിൽ സർഫേസ് ബുക്ക് 2 നിങ്ങൾക്ക് ലഭിക്കും. 13 ഇഞ്ച് മോഡലിന് 3000x2000 പിക്സൽ റെസൊലൂഷൻ ഉള്ളപ്പോൾ 15 ഇഞ്ച് മോഡൽ 3240x2160 പിക്സൽ റെസല്യൂഷനാണ് വരുന്നത്. എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 1050, 1060 ഡിസ്ക്രീറ്റ് ഗ്രാഫിക്സ് എന്നീ മോഡലുകളോടൊപ്പം 8-ജനറേഷൻ ഇന്റൽ കോർ പ്രോസസറിലാണ് സർഫേസ് ബുക്ക് 2 ലഭ്യമാകുന്നത്. പിസി ഗെയിംസ്, വിൻഡോസ് മിക്സഡ് റിയാലിറ്റി അനുഭവങ്ങൾ എന്നിവ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisement
മറ്റ് സൗകര്യങ്ങൾ

17 മണിക്കൂർ ബാറ്ററി ബാക്ക്അപ് നൽകാൻ സർഫേസ് ബുക്ക് 2വിന് സാധിക്കും. 2 രണ്ട് പൂർണ്ണ വലുപ്പമുള്ള യുഎസ്ബി 3.1 ജെൻ 1 പോർട്ടുകൾ, യുഎസ്ബി ടൈപ്പ്- Cപോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, 2 സർഫേസ് കണക്ട് പോർട്ടുകൾ, ഒരു എസ്ഡി കാർഡ് റീഡർ എന്നിവയും ഉൾക്കൊള്ളുന്നു. വിൻഡോസ് ഹലോ ഫേസ് തിരിച്ചറിയൽ സംവിധാനം, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 8 എംപി റിയർ ക്യാമറ, ഡോൾബി ഓഡിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

സർഫേസ് പ്രൊ പ്രധാന സവിശേഷതകൾ

ഇന്റൽ കോർ ഐ 5, അല്ലെങ്കിൽ ഐ 7 സിപിയു, 13.5 ഇഞ്ച് പിക്സൽസെൻസ് 2256x1504 ഡിസ്പ്ലേ, 4ജിബി, 8ജിബി, 16 ജിബി റാം ഓപ്ഷനുകൾ എന്നിവയാണ് സർഫേസ് പ്രൊയുടെ പ്രധാന സവിശേഷതകൾ. ഒറ്റ ചാർജ് 14 മണിക്കൂർ വരെ ഒരു ബാറ്ററി അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ഇതുകൂടാതെ മികച്ച ശബ്ദ അനുഭവത്തിനായി സ്പീക്കറുകൾ കീകൾക്ക് പിറകിലായി സ്ഥാപിച്ചിട്ടുണ്ട്. 128 ജിബി, 256 ജിബി അല്ലെങ്കിൽ 512 ജിബി മെമ്മറി വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് വാങ്ങാൻ പറ്റും.

വിലയും ലഭ്യതയും

ഫ്ലിപ്കാർട്ട്, പെയ്ത്, ആമസോൺ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് എന്നിവയിൽ നിന്നുമെല്ലാം തന്നെ ഈ ലാപ്ടോപ്പ് മോഡലുകൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. സർഫേസ് പ്രൊ മോഡലിന്റെ വില 86,999 രൂപ മുതലാണ് തുടങ്ങുന്നത്. അതേസമയം സർഫേസ് ബുക്ക് 2 മോഡലിന്റെ ബേസിക്ക് മോഡലിന് 1,37,999 രൂപയും ഏറ്റവും ഉയർന്ന മോഡലിന് 2,33,999 രൂപയും 2,95,999 രൂപയും വരെയാണ് വില വരുന്നത്.

ഷവോമി Qin AI Vs ജിയോ ഫോണ്‍ 2: മികച്ചത് ഏത്?


Best Mobiles in India

English Summary

Microsoft Surface Pro and Surface Book 2 Laptops Launched in India