രണ്ടു സ്‌ക്രീന്‍ വലിപ്പത്തില്‍ മോട്ടറോള ക്‌സൈബോര്‍ഡ് ടാബ്‌ലറ്റ് എത്തുന്നു



വ്യത്യസ്തവും മികച്ചതുമായ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്‍പ്പെടുത്തി ഒന്നിനൊന്ന് മികച്ചതാക്കാന്‍ നോക്കുകയാണ് ഓരോ ടാബ്‌ലറ്റ് നിര്‍മ്മാതാക്കളും തങ്ങളുടെ പുതിയ ഉല്‍പന്നങ്ങള്‍.  എങ്കിലേ ടാബ്‌ലറ്റ് വിപണിയിലെ കടുത്ത മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ.

മോട്ടറോളയുടെ ടാബ്‌ലറ്റായ ക്‌സൂം ഒരു വിജയമായിരുന്നു.  പുതുതായി മോട്ടറോള പുറത്തിറക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് മോട്ടറോള ഡ്രോയിഡ് ക്‌സൈബോര്‍ഡ് 8.2.  കറുപ്പില്‍ വളരെ മനോഹരമായ ഡിസൈനാണ് ഈ മോട്ടറോള ഡ്രോയിഡ് ക്‌സൈബോര്‍ഡ് ടാബ്‌ലറ്റിന്റേത്.

Advertisement

8.2 ഇഞ്ച്, 10.1 ഇഞ്ച് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്‌ക്രീന്‍ വലിപ്പത്തിലുള്ള മോഡലുതള്‍ ഇറങ്ങുന്നുണ്ട് ക്‌സൈബോര്‍ഡ് ടാബ്‌ലറ്റിന്റേതായി.  അതുപോലെ മെമ്മറിയെ അടിസ്ഥാനപ്പെടുത്തി 16 ജിബി, 32 ജിബി എന്നിങ്ങനെ രണ്ടു വ്യത്യസ്ത വേര്‍ഷനുകളുമുണ്ട് ഈ മോട്ടറോള ടാബ്‌ലറ്റിന്.

Advertisement

10.1 ഇഞ്ച് സ്‌ക്രീന്‍ മോഡലിന്റെ 64 ജിബി വേര്‍ഷനും വരും എന്നും പറയപ്പെടുന്നു.  എന്നാണ് ഈ പുതിയ ടാബ്‌ലറ്റുകള്‍ ലോഞ്ച് ചെയ്യപ്പെടുക എന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും ഡിസംബര്‍ ആദ്യ വാരത്തോടെ ഇവ വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  മിക്കവാറും ഡിസംബര്‍ 8നായിരിക്കും ലോഞ്ചിംഗ്.

ക്‌സൈബോര്‍ഡ് ടാബ്‌ലറ്റിന്റെ ഇരു മോഡലുകളും സ്‌ക്രീന്‍ വലിപ്പത്തിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുണ്ടാകൂ.  ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും എല്ലാം ഒരുപോലെയായിരിക്കും രണ്ടു മോഡലുകളിലും.  8.2 ഇഞ്ച് സ്‌ക്രീന്‍ ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദമായിരിക്കും.  ഗോറില്ല ഗ്ലാസ് കോട്ടിംഗ് ഉണ്ടായിരിക്കും എന്നല്ലാതെ സ്‌ക്രീന്‍ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ ലഭ്യമല്ല.

Advertisement

സ്‌ക്രീനിനെ വര വീഴുന്നതില്‍ നിന്നും ഈ കോട്ടിംഗ് സഹായിക്കും.  ടാബ്‌ലറ്റും കൊണ്ട് വളരെയേറെ യാത്ര ചെയ്യേണ്ടി വരുമ്പോഴും, പരുക്കനായി ഉപയോഗിക്കേണ്ടി വരുമ്പോഴുംമൊക്കെ ഈ ഗോറില്ല ഗ്ലാസ് കോട്ടിംഗ് ഏറെ സഹായകമായിരിക്കും.  പ്രത്യേകിച്ചും പെട്ടെന്നു കേടു വരാന്‍ സാധ്യതയുള്ള ടച്ച് സ്‌ക്രീനുകളുടെ സംരക്ഷണത്തിന് ഈ കോട്ടിംഗ് വളരെ നല്ലതാണ്.

ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സില്‍ നിന്നുള്ള സിപിയു ആണ് മോട്ടറോള ഡ്രോയിഡ് ക്‌സൈബോര്‍ഡ് 8.2 32 ജിബിയുടേത്.  1200 മെഗാഹെര്‍ഡ്‌സ് ഒഎംഎപി 4430 പ്രോസസ്സറാണ് ഇതിന്റേത്.  1 ജിബിയായിരിക്കും ഇതിന്റെ റാം.

സിഡിഎംഎ സെല്ലുലാര്‍ നെറ്റ് വര്‍ക്കുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഈ ടാബ്‌ലറ്റുകളില്‍ വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ ഉണ്ട്.  ഈ പുതിയ മോട്ടറോള ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഡിസംബര്‍ 8നോ അതിനു മുമ്പോ വില പ്രഖ്യാപിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement