ബിസിനസുകാര്‍ക്കു മാത്രമായി മോട്ടറോള ടാബ്‌ലറ്റ്


ബിസിനസ് ആവശ്യത്തിനു മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്ത ടാബ്‌ലറ്റുമായി മോട്ടറോളയെത്തുന്നു. ഇടി1 എന്നാണ് ടാബ്‌ലറ്റിന്റെ പേര്. പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണെങ്കിലും, വിന്‍ഡോസ് സിഇ, വിന്‍ഡോസ് മൊബൈല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു മോട്ടറോള ഉല്‍പന്നങ്ങളുടെ കൂടെ തന്നെയാണ് ഇടിഐന്റേയും സ്ഥാനം.

ഹെല്‍ത്ത്‌കെയര്‍, ലോജിസ്റ്റിക്‌സ്, റീറ്റെയില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ ഉദ്ദേശിച്ചാണ് ഇടി1 നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement

ഈര്‍പ്പവും, പൊടിയും പ്രതിരോധിക്കാന്‍ ശേഷിയുള്ള ഈ ടാബ്‌ലറ്റിന്റെ ബാറ്ററി ചാര്‍ജ് 8 മണിക്കൂര്‍ വരെ നില്‍ക്കും. മാത്രമല്ല 15 മിനിട്ടു സമയം അധികമായി നല്‍കിയതിനു ശേഷമേ സിസ്റ്റം ഷട്ട് ഡൗണ്‍ ആകൂ.

Advertisement

1 ജിഗാഹെര്ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറും, 1 ജിബി റാംമും, 4 ജിബി ഫഌഷ് മെമ്മറിയുമുള്ള ഇതിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താനും കഴിയും.

ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍, അവ എളുപ്പത്തില്‍ കണ്ടെത്താന്‍, കീഴുദ്യോഗസ്ഥന്‍മാര്‍ക്ക് ആസൈന്‍മെന്റുകള്‍ നല്‍കാന്‍ സഹായിക്കുന്ന അങ്ങനെ നിരവധി, പ്രൊഫഷണലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആപ്ലിക്കേഷനുകളുമായാണ് ഇടി1ന്റെ വരവ്. കൂടാതെ കൂടുതല്‍ റീറ്റെയില്‍ സെറ്റിംഗുകള്‍ ഇനിയും വരാനിക്കുന്നു.

പുഷ്-റ്റു-ടോക്ക് ഫീച്ചറുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനുള്ള സൗകര്യം, ഉല്‍പന്നങ്ങളുടെ ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്യാനുള്ള സംവിധാനം, രണ്ടു ക്യാമറകള്‍, വൈഫൈ കണക്റ്റിവിറ്റി, 7.2 ഇഞ്ച് സ്‌ക്രീന്‍ തുടങ്ങിയവയെല്ലാം ഇടി1ന്റെ പ്രത്യേകതകളാണ്.

Advertisement

ഒരു കൈയില്‍ ഒതുങ്ങാവുന്ന വലിപ്പം മാത്രമുള്ള ഇതിന്റെ ഭാരവും വളരെ കുറവാണ്. കട്ടി ഒരിഞ്ചിനു താഴെ മാത്രം. കൊണ്ടു നടക്കാനുള്ള എളുപ്പത്തിനായി ഒരു ഹാന്‍ഡ് സ്ട്രാപ്പും ഈ ടാബ്‌ലറ്റിനുണ്ട്.

39,000 രൂപയാണ് ഈ ബിസിനസ് ലാപ്‌ടോപ്പിന്റെ വില.

Best Mobiles in India

Advertisement