എന്‍-06ഡി എല്‍ടിഇ, പുതിയ എന്‍ഇസി മീഡിയാസ് ടാബ്‌ലറ്റ്



എന്‍ഇസി പുതുതായി പുറത്തിറക്കുന്ന ഉല്‍പന്നമാണ് എന്‍-06ഡി എല്‍ടിഇ എന്നറിയപ്പെടുന്ന എന്‍ഇസി മീഡിയാസ് ടാബ്‌ലറ്റ്.  2012 ഏപ്രിലില്‍ പുറത്തിറങ്ങും ഈ പുതിയ എന്‍ഇസി ഉല്‍പന്നം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1280 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഈ പുതിയ എന്‍ഇസി ടാബ്‌ലറ്റില്‍.  1600 x 1200 പിക്‌സല്‍ റെസൊലൂഷനുള്ള 1.92 മെഗാപിക്‌സല്‍ വെബ്ക്യാം ഉണ്ട് ഇതില്‍.  ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

Advertisement

ഫീച്ചറുകള്‍:

  • 7 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • 1280 x 800 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 1.92 മെഗാപിക്‌സല്‍ ക്യാമറ

  • 1 ജിബി എല്‍പിഡിഡിആര്‍2 എസ്ഡിറാം

  • 802.11 b/g/n വൈഫൈ

  • എച്ച്ഡിഎംഐ പോര്‍ട്ട്

  • ബ്ലൂടൂത്ത്

  • 2.0 ബ്ലൂടൂത്ത്

  • 3,610 mAh ലിഥിയം അയണ്‍ ബാറ്ററി

  • 350 ഗ്രാം ഭാരം

  • ആന്‍ഡ്രോയിഡ് 2.3.6 ഓപറേറ്റിംഗ് സിസ്റ്റം

  • 1200 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എപിക്യു8060 പ്രോസസ്സര്‍
ബാറ്ററി ഉള്‍പ്പെടെ വെറും 350 ഗ്രാം മാത്രമേ ഈ ടാബ്‌ലറ്റിന് ഭാരമുള്ളൂ എന്നത് ഇത് യാത്രകളിലും മറ്റും കൂടെ കൊണ്ടു നടക്കുന്നത് എളുപ്പമാക്കുന്നു.  ഇതിന്റെ നീളം 199.7 എംഎം, വീതി 120 എംഎം, കട്ടി 9.9 എംഎം എന്നിങ്ങനെയാണ്.

1200 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ടാബ്‌ലറ്റിന്.  3.5 എംഎം ഓഡിയോ ജാക്ക്, മൈക്രോഫോണ്‍, ലൗഡ്‌സ്പീക്കര്‍ എന്നിവയുണ്ട് ഈ എന്‍ഇസി മീഡിയ ടാബില്‍.

Advertisement

യുഎസ്ബി, വൈഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഉണ്ട് ഇതില്‍.  ഇന്‍-ബില്‍ട്ട് ജിപിഎസ് സംവിധാനവും ഇതിലുണ്ട്.  3,610 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

എന്‍എഫ്‌സിയുടെ സാന്നിധ്യമാണ് ഈ ടാബ്‌ലറ്റിലെ മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത.  ഇതിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement