മികവിന്റെ മാത്രം കഥയുമായി ഒരു ഡെല്‍ ഡെസ്‌ക്ടോപ്പ്



ഏറ്റവും പുതിയതായി ഡെല്‍ പുറത്തിറക്കിയ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറാണ് ഡെല്‍ ഇന്‍സ്പിറോണ്‍ വണ്‍ 2320.  ഒപ്ഷണല്‍ പ്രോസസ്സര്‍ സംവിധാനം ഈ ഡെസ്‌ക്ടോപ്പിന്റെ ഒരു പ്രത്യേകതയാണ്.  ഇന്റല്‍ ഐ3, ഐ5, ഐ7 എന്നീ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന പ്രോസസ്സറുകളില്‍ ഏതെങ്കിലും ഒന്ന് ആവശ്യാനുസരണം ഉപോയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്.

ജെനുവിന്‍ വിന്‍ഡോസ് 7 ഹോം ബേസിക്, ജെനുവിന്‍ വിന്‍ഡോസ് 7 ഹോം പ്രീമിയം 64 ബിറ്റ് പ്ലാറ്റ്‌ഫോമുകളിലാണ് ഈ പുതിയ ഡെസ്‌ക്ടോപ്പ് പ്രവര്‍ത്തിക്കുന്നത്.  2000 ജിബി ഹാര്‍ഡ് ഡ്രൈവ് കപ്പാസിറ്റിയുള്ള ഈ ഡെസ്‌ക്ടോപ്പില്‍ ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് എച്ച്ഡി 2000 വീഡിയോ കാര്‍ഡ് ഉപയോഗപ്പെടുത്തിയിരിക്കുന്നു.

Advertisement

1920 x 1080 പിക്‌സല്‍ റെസൊലൂഷനുള്ള 23 ഇഞ്ച് ആണിതിന്റെ സ്‌ക്രീന്‍ ഡിസ്‌പ്ലേ.  ചാറ്റിംഗിനു സഹായകമാകുന്ന ഹൈ ഡെഫനിഷന്‍ വെബ് ക്യാമും ഇതിലുണ്ട്.  567 എംഎം നീളം, 397 എംഎം വീതി, 68 എംഎം കട്ടി എന്നിങ്ങനെയുള്ള ിതിന്റെ ഭാരം 9.35 കിലോഗ്രാം ആണ്.

Advertisement

150 വാട്ടിന്റെ പവര്‍ അഡാപ്റ്ററും ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.  10/100/1000 ജിഗാബിറ്റ് എഥര്‍നെറ്റ്, മിനി കാര്‍ഡ്, ആന്റിന എന്നിങ്ങനെയുള്ള സംവിധാനങ്ങളും ഉണ്ട്.  ഇതിന്റെ ഒതുക്കമുള്ള ഡിസൈന്‍ വീടിന്റെ ഡിസൈനുമായി ഇഴകിച്ചേരും.

ഇതിന്റെ ബാക്ക്‌ലൈറ്റുള്ള എച്ച്ഡി, എല്‍സിഡ്, ഡബ്ല്യുഎല്‍ഇഡി 23 ഇഞ്ച് ഡിസ്‌പ്ലേ മികച്ച കാഴ്ചാനുഭവം നല്‍കുന്നു.  ഇതിന്റെ പ്രവര്‍ത്തനക്ഷമതയും മറ്റു ഫീച്ചേഴ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ 45,000 രീപയെന്നത് ചെറിയ വിലയാണ്.

Best Mobiles in India

Advertisement