എച്ച്പിയില്‍ നിന്നും 5 ഓള്‍-ഇന്‍-വണ്‍ കമ്പ്യൂട്ടറുകള്‍ കൂടി


പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ഏറ്റവും വലിയ പോരായ്മ അവയ്ക്ക് വളരെ കൂടുതല്‍ സ്ഥലം ആവശ്യം വരുന്നു എന്നതാണ്.  മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പായിട്ടും കൂടുതലാളുകളും പിസിയ്ക്കു പകരം ലാപ്‌ടോപ്പിലേക്ക് തിരിയുന്നത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്.  ഈ ഒരു അപര്യാപ്തക പരിഹരിച്ച് കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ അവതരിപ്പിച്ചതാണ്് ഓള്‍-ഇന്‍-വണ്‍ പിസി എന്നൊരു പുതിയൊരു തരം പേഴ്‌സണ്ല്‍ കമ്പ്യൂട്ടറുകള്‍.

സാധാരണ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് ഇവയ്ക്ക് വളരെ കുറച്ചു സ്ഥലം മാത്രം മതി എന്നതാണ് ഇവയുടെ ഏറ്റവും വലിയ മേന്‍മ.  സ്ഥലം കുറച്ചു മതിയെങ്കിലും ഗുമേന്‍മ ഒട്ടും കുറയുന്നില്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

എച്ച്പിയുടെ ഓള്‍-ഇന്‍-വണ്‍ പിസി നിരയിലേക്ക് പുതിയ അഞ്ച് കമ്പ്യൂട്ടറുകള്‍ കൂടി ഈയിടെ എത്തി.  ടച്ച്‌സ്മാര്‍ട്ട് 610, ടച്ച്‌സ്മാര്‍ട്ട് 520 എന്നിവയാണ് ഇവയില്‍ ഏറ്റവും വില കൂടിയ മോഡലുകള്‍.  വില കൂടുന്നതിന് അനുസരിച്ച് ഗുണവും കൂടണമല്ലോ.  അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഇവയ്ക്കു തന്നെയാണ് കൂട്ടത്തില്‍.

ഇവ രണ്ടും മള്‍ട്ടിമീഡിയ കമ്പ്യൂട്ടറുകളായതുകൊണ്ട് ഒരു പരിപൂര്‍ണ്ണ വിനോദോപാധിയാണ് ഇത് എന്നു പറയാം.  ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് ഈ രണ്ടു കമ്പ്യൂട്ടറുകള്‍ക്കും.  കീബോര്‍ഡിനും മൗസിനും പുറമെ ഇവയുടെ പേരു സൂചിപ്പിക്കും പോലെ ഈ ഡെസ്‌ക്ടോപ്പുകള്‍ക്ക് ടച്ച് സംവിധാനമുണ്ട്.

30 ഡിഗ്രി വരെ ചെരിച്ചു വെക്കാവുന്ന എച്ച്ഡി ഡിസ്‌പ്ലേയാണ് ഇവയ്ക്ക്.  ബീറ്റ്‌സ് ഓഡിയോയുടെ ശബ്ദസംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഇതിന്റെ ശബ്ദസംവിധാനം മികച്ചതായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.  60,000 രൂപ മുതല്‍ മുകളിലോട്ടാണ് ടച്ച്‌സ്മാര്‍ട്ട് 520യുടെ വില.  അതേസമയം ടച്ച്‌സ്മാര്‍ട്ട് 610ന്റെ വില തുടങ്ങുന്നത് 72,000 രൂപ മുതല്‍ ആണ്.

ഇക്കൂട്ടത്തിലെ ഏറ്റവും സാധാരണ നിലവാരത്തിലുള്ള പിസികള്‍ എന്നു വിളിക്കാവുന്നവയാണ് ഒംനി 220ഉം ഒംനി 120ഉം.  മെറ്റാല്ലിക് നിറത്തിലുള്ള ഇവ കാഴ്ചയില്‍ വളരെ ആകര്‍ഷണീയമാണ്.  1 ടിബി മെമ്മറിയുണ്ട് ഇവയില്‍.  ഒംനി 120ന്റേത് 20 ഇഞ്ച് സ്‌ക്രീനും, ഒംനി 220ന്റേത് 21.5 ഇഞ്ച് സ്‌ക്രീനും ആണ്.

ഇവ്ക്കും ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സറുകളുടെ സപ്പോര്‍ട്ട് ഉണ്ട്.  എച്ച്ഡി ഡിസ്‌പ്ലേയും, ബില്‍ട്ട്-ഇന്‍ സ്പീക്കറുകളും കൂടിച്ചേരുമ്പോള്‍ മികച്ച ഓഡിയോ-വീഡിയോ അനുഭവം ലഭ്യമാകും.  ലിങ്ക്അപ്പ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇവയില്‍.  എച്ച്പി ഒംനിയ 220ന്റെ വില 51,000 രൂപ മുതലും എച്ച്പി ഒംനി 120ന്റെ വില 28,000 രൂപ മുതലും ആണ്.

ഇക്കൂട്ടത്തില്‍ ഏറ്റവും വില കുറഞ്ഞ പിസി ഡ്രീംസ്‌ക്രീന്‍ 400 ആണ്.  ഡ്യുവല്‍-ബൂട്ട് ഓപറേറ്റിംഗ് സിസ്റ്റമാണ് ഈ കമ്പ്യൂട്ടറിന്.  അതായത് ഒരേ പ്ലാറ്റ്‌ഫോമില്‍ രണ്ടു വ്യത്യസ്ത ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നര്‍ത്ഥം.  പ്രീലോഡഡ് ആപ്ലിക്കേഷനുകള്‍ ധാരാളം ഉണ്ട് ഇവയില്‍.  108 ഗെയിമുകളും ഉണ്ട് ഇതില്‍.  എച്ച്പി ഡ്രീംസ്‌ക്രീന്‍ 400ന്റെ വില 22,000 രൂപ മുതല്‍ ആണ്.

Most Read Articles
Best Mobiles in India

Have a great day!
Read more...