മൂന്നു കരുത്തന്‍ ലാപ്‌ടോപ്പുകളുമായി ആംറെല്‍ എത്തുന്നു



മിലിറ്ററി, വ്യവസായം, വൈദ്യ രംഗം എന്നീ മേഖലകളിലേക്ക് അനുയോജ്യമായ മികച്ച ലാപ്‌ടോപ്പുകളും കമ്പ്യൂട്ടറുകളും പ്രത്യേകം നിര്‍മ്മിക്കുന്നതില്‍ പേരെടുത്ത കമ്പനിയാണ് അമേരിക്കന്‍ റിലയന്‍സ്.  റോക്കി ആര്‍ടി9, ആര്‍കെ9, ആര്‍എഫ്9 എന്നിവ പുതുതായി ആംറെല്‍ പുറത്തിറക്കിയ റഗ്ഡ് ലാപ്‌ടോപ്പുകളാണ്.

മൂന്നു ലാപ്‌ടോപ്പുകളും കരുത്തുറ്റതും, ഡാറ്റ-ഹെവി ആപ്ലിക്കേഷനുകള്‍ സ്റ്റോര്‍ ചെയ്യാന്‍ ശേഷിയുള്ളവയുമാണ്.  ഈ പുതിയ ലാപ്‌ടോപ്പുകളില്‍ ഉപയോക്താക്കളുടെ അപേക്ഷ മാനിച്ച് വേണ്ട അപ്‌ഡേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് ആംറെല്‍ അവകാശപ്പെടുന്നു.  നിരവധി യൂസര്‍ ഫ്രന്റ്‌ലിയായ ഫീച്ചറുകളും, സ്‌പെസിഫിക്കേഷനുകളും ഇവയിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

മികച്ച റെസൊലൂഷനുള്ള 17.1 ഇഞ്ച് ആണ് റോക്കി ആര്‍എഫ്9 ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ.  വിന്‍ഡോസ് 7 പ്രൊഫഷണല്‍, വിന്‍ഡോസ് 7 അള്‍ട്ടിമേറ്റ് 32 ബിറ്റ്, 54 ബിറ്റ് വേര്‍ഷനുകള്‍ എന്നീ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.  ഇന്റല്‍ കോര്‍ 2 ഡ്യുവോ പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട് ഇതിന്.  320 ഹാര്‍ഡ് ഡ്രൈവ്, 2 ജിബി മെമ്മറി, 8 ജിബി കൂടി മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം എന്നിവയുള്ള ഈ ലാപ്‌ടോപ്പില്‍ വയര്‍ലസ് ലാന്‍, വാന്‍, ജിപിഎസ്, മോഡം സംവിാനങ്ങളുണ്ട്.

Advertisement

വിന്‍ഡോസ് 7, ലിനക്‌സ് ഓപറേറ്റിംഗ് സിസ്റ്റങ്ങളിലാണ് റോക്കി ആര്‍കെ9 ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്.  1 5.1 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഈ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവ് 320 ജിബിയാണ്.  കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമായ ഇതിന്റെ മെമ്മറി 2 ജിബിയാണ്.  എന്നാല്‍ ഇതിന്റെ മിലിറ്ററി വേര്‍ഷന്‍ പച്ച നിറത്തിലാണ് ഇറങ്ങുന്നത്.

13.3 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്‌ക്രീന്‍ ആണ് റോക്കി ആര്‍ടി9 ലാപ്‌ടോപ്പിന്റേത്.  അപ്‌ഗ്രേഡ് ചെയ്യാവുന്ന ഡിവിഡി റോം ആണിതിനുള്ളത്.  മെമ്മറി, ഹാര്‍ഡ് ഡ്രൈവ്, പ്രോസസ്സര്‍, ഓപറേറ്റിംഗ് സിസ്റ്റം എന്നിവ മറ്റു രണ്ടു ലാപ്‌ടോപ്പുകളുടേതിന് തുല്യമാണ് ഈ ലാപ്‌ടോപ്പിലും.

Advertisement

റോബോട്ടിക് കണ്‍ട്രോള്‍, സെന്‍സര്‍ മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന ഫീല്‍ഡ്-എക്‌സ്പീഡിയന്റ്, ഫ്‌ളെക്‌സ്പീഡിയന്റ് എന്നീ ഏറ്റവും പുതിയ ആപ്ലിക്കേഷനുകളും ഇവയിലുണ്ടാകും.  ഈ മൂന്ന് ആംറെല്‍ ലാപ്‌ടോപ്പുകളുടേയും വിലയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നേയുള്ളൂ.

Best Mobiles in India

Advertisement