എക്സ്വിഷന്‍ എഎന്‍4 ടാബ്ലറ്റ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന പുതിയ ടാബ്ലറ്റ് കമ്പ്യൂട്ടറാണ് ഡബ്ല്യുഎസ്എല്‍ ജപ്പാന്റെ എക്സ്വിഷന്‍ എഎന്‍4. മികച്ച ഹാര്ഡ്വെയര് സ്പെസിഫിക്കേഷനുകളും, ഫീച്ചറുകളും ഉണ്ട് ഈ ടാബ്ലറ്റില്.
ഫീച്ചറുകള്‍:
Advertisement
- ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്ഡ്വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
- 9.7 ഇഞ്ച് ഡിസ്പ്ലേ
- 1024 x 768 പിക്സല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
- 1 ജിഗാഹെര്‍ഡ്സ് അംലോജിക് 8726-എം3 പ്രോസസ്സര്‍
- 16 ജിബി ഇന്റേണല്‍ മെമ്മറി
- 1 ജിബി ഡിഡിആര്‍3 റാം
- 0.3 മെഗാപിക്സല്‍ വീഡിയോ കോളിംഗ് ക്യാമറ
- വൈഫൈ സപ്പോര്‍ട്ട്
- ജിപിഎസ് സംവിധാനം
- 3ജി കണക്റ്റിവിറ്റി
- 10 എംഎം കട്ടി
9.7 ഇഞ്ച് ഉള്ള ഇതിന്റെ സ്ക്രീനിന്റെ ഡിസ്പ്ലേ റെസൊലൂഷന്‍ 1024 x 768 പിക്സലാണ്. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ കാണാന്‍ ഏറെ അനുയോജ്യമാണ് ഈ ഡിസ്പ്ലേ. പകല്‍ വെളിച്ചത്തിലും ഉപയോഗിക്കാന്‍ സാധിക്കും വിധത്തിലാണ് ഇതിന്റെ ബ്രൈറ്റ്നെസ്.
Advertisement
വീഡിയോ കോളിംഗിനായി 0.3 മെഗാപികസല്‍ ഫ്രണ്ട് ക്യാമറയുണ്ട് ഈ ടാബ്ലറ്റില്. 1 ജിഗാഹെര്‍ഡ്സ് ക്ലോക്ക് സ്പീഡുള്ള അംലോജിക് 8726-എം3 പ്രോസസ്സറിന്റെ സപ്പോര്‍ട്ടുണ്ട് ഈ ടാബ്ലറ്റിന്. 1 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറിയും ഇതിലുണ്ട്.
എക്സ്റ്റേണല്‍ മെമ്മരി സ്ലോട്ടിനെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ഈ 3ജി ടാബ്ലറ്റില് 3ജി, ജിപിഎസ് കണക്റ്റിവിറ്റി ഒപ്ഷന്‍ ഉണ്ട്. ഏപ്രിലോടെ ജപ്പാനില്‍ പുറത്തിറങ്ങുന്ന ഈ ടാബ്ലറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
Best Mobiles in India
Best Camera
Best Selling
Upcoming