നോക്കിയ 803, സിംബിയന്‍ ബെല്ലെയിലുള്ള അവസാന നോക്കിയ ഫോണ്‍



നോക്കിയ എന്‍8 ഫോണിന്റെ പിന്‍ഗാമിയായ നോക്കിയ 803യുടഎ വരവും കാത്തിരിക്കുകയാണ് ഗാഡ്ജറ്റ് ലോകം ഇപ്പോള്‍.  2010ല്‍ പുറത്തിറങ്ങിയ ഹാന്‍ഡ്‌സെറ്റ് ആണ് നോക്കിയ എന്‍8.

സിംബിയന്‍ ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഇറങ്ങാന്‍ പോകുന്ന അവസാന നോക്കിയ ഫോണ്‍ ആയിരിക്കും നോക്കിയ 803 എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

12 മെഗാപിക്‌സല്‍ ക്യാമറയുണ്ട് നോക്കിയ എന്‍8 ഫോണില്‍.  ക്‌സെനോണ്‍ ഫഌഷും.. ഉണ്ടായിരിക്കും ഇതില്‍.  3.5 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും നോക്കിയ 803ല്‍ എന്നാണ് നേരത്തെ കേട്ടിരുന്നത്.  എന്നാല്‍ ഇപ്പോള്‍ പറയുന്നത് ഇതിന് 4 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നാണ്.  എന്‍എഫ്‌സി, എച്ച്ഡിഎംഐ ഔട്ട്പുട്ട് എന്നിവയാണ് ഇതില്‍ പ്രതീക്ഷിക്കപ്പെടുന്ന മറ്റു ഫീച്ചറുകള്‍.

Advertisement

ഫീച്ചറുകള്‍:

  • 4  ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • എന്‍എഫ്‌സി

  • എച്ച്ഡിഎംഐ ഔട്ട്

  • ഇന്നേ വരെയുണ്ടയായിട്ടുള്ളവയില്‍ ഏറ്റവും വലിയ ക്യാമറ സെന്‍സര്‍
സാധാരണ സിമ്മുകള്‍ക്ക് പകരം മൈക്രോ സിമ്മുകളാണ് നോക്കിയ 803 ഫോണില്‍ ഉപയോഗിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  മെയ് മാസത്തോടെ ആഗോള വിപണിയില്‍ നോക്കിയ 803 ഹാന്‍ഡ്‌സെറ്റ് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൊബൈല്‍ ഫോണുകളുടെ ചരിത്രത്തിലെങ്ങും ഇല്ലാത്ത ഏറ്റവും വലിയ ക്യാമറ സെന്‍സറായിരിക്കും ഈ നോക്കിയ ഫോണില്‍ ഉപയോഗപ്പെടുത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളുടെ അത്രത്തോളം എളുപ്പമായി അനുഭവപ്പെടില്ല എങ്കിലും ഈ സിംബിയന്‍ ബെല്ലെ ഹാന്‍ഡ്‌സെറ്റ് ഉപയേഗിക്കാന്‍ എളുപ്പമായിരിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന മൗബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ഹാന്‍ഡ്‌സെറ്റിന്റെ ലോഞ്ചിംഗിനെ കുറിച്ച് നോക്കിയ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement