5000 രൂപക്കൊരു ടാബ്‌ലറ്റ്



ആദ്യം ആകാശ് പിന്നെ സാവധാനത്തില്‍ ബിഎസ്എഎന്‍എല്‍, ഇപ്പോഴിതാ ഒട്ടും വൈകാതെ എ ടാബും. വിലകുറഞ്ഞ ടാബ്‌ലറ്റുകളുടെ അംഗ സംഖ്യ കൂടുകയാണ്. ഇതിനിടയില്‍ റിലയന്‍സ് ഉള്‍പ്പടെയുള്ള മറ്റ് ചില കമ്പനികളും ഈ നിരയിലേക്ക് എത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആകാശിന് പിറകില്‍ സ്ഥാനം പിടിച്ചുകൊണ്ട് ബിഎസ്എന്‍എല്‍ 3,250 രൂപയ്ക്ക് ടാബ്‌ലറ്റ്

Advertisement

കമ്പ്യൂട്ടര്‍ അവതരിപ്പിച്ചത്. ഇതിന്റെ വില്പന ആരംഭിച്ചപ്പോഴേക്കും ഈ മാസം തന്നെ വിപണിയില്‍ എത്തുന്ന എ ടാബ് ടാബ്‌ലറ്റും വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു.

Advertisement

ആന്‍ഡ്രോയിഡ് തന്നെയാണ് എ ടാബിലേയും ഓപറേറ്റിംഗ് സിസ്റ്റം. 1.1 ജിഗാഹെര്‍ട് പ്രോസസര്‍, 512 എംബി റാം, 2 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് എ ടാബിലെ പ്രധാന ഘടകങ്ങള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോടെക് എന്ന കമ്പനിയാണ് എ ടാബ് നിര്‍മ്മിച്ചത്.

അന്താരാഷ്ട്ര എജ്യുക്കേഷന്‍ കമ്പനിയായ എക്രോസ്വേള്‍ഡുമായി സഹകരിച്ചാണ് ജിയോടെക് ഈ ഉദ്യമത്തിന് തുനിഞ്ഞത്. 2 ജിബി മെമ്മറിയെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ 16 ജിബി വരെ ഉയര്‍ത്താനാകും. 3 ജി യുഎസ്ബി ഡോങ്കിള്‍ സഹിതമാണ് ഈ 7 ഇഞ്ച് ടാബ്‌ലറ്റ് വില്പനക്കെത്തുക.

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഓഫറും എ ടാബ് നല്‍കുന്നുണ്ട്. ഇത് വാങ്ങുമ്പോള്‍ വിദ്യാഭ്യാസ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ എജ്യുക്കേഷന്‍ബ്രിഡ്ജ് മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി ആക്‌സസ് ചെയ്യാനാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ സംബന്ധമായ വിവിധ കണ്ടന്റുകള്‍ ആക്‌സസ് ചെയ്യാനാകും.

Advertisement

ജിയോടെക് ഇതോടൊപ്പം മറ്റ് രണ്ട് ടാബ്‌ലറ്റുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. അതില്‍ ഒന്ന് 17,000 രൂപ വരുന്ന 9.1 ഇഞ്ച് ഫണ്‍ടാബ് ഫാന്റസിയും 8,000 രൂപയുടെ 7.1 ഇഞ്ച് ഫണ്‍ടാബ് ഫഡ്ജ് ടാബ്‌ലറ്റുമാണ്.

എന്തായാലും ആകാശിനെ ചുവടുപിടിച്ച് ഓരോ കമ്പനികളും വിലക്കുറവുമായെത്തുമ്പോള്‍ അത് ഏറ്റവും അനുകൂലമാകുന്നത് ഇന്ത്യയിലെ സാധാരണ ഗാഡ്ജറ്റ് പ്രേമികള്‍ക്കാണ്.

Best Mobiles in India

Advertisement