60 ടെറാബൈറ്റ് ഹാര്‍ഡ് ഡ്രൈവുമായി സീഗേറ്റ്



കമ്പ്യൂട്ടറുകളുടെ സ്റ്റോറേജ് വിപുലപ്പെടുത്താന്‍ ഹാര്‍ഡ് ഡിസ്‌ക് നിര്‍മ്മാതാക്കളായ സീഗേറ്റ് ആദ്യമായി 60 ടെറാബൈറ്റ് ഹാര്‍ഡ് ഡ്രൈവുകളുമായെത്തുന്നു. കമ്പ്യൂട്ടറുകളിലും നോട്ട്ബുക്കുകളിലും ഇവ ഉപയോഗിക്കാനാകും.

കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകളുടെ ഡാറ്റാ സ്റ്റോറേജ് ഉയര്‍ത്തുന്നതിനായി ഹീറ്റ് അസിസ്റ്റഡ്

Advertisement

മാഗ്നറ്റിക് റെക്കോര്‍ഡിംഗ് (എച്ച്എഎംആര്‍) എന്ന ടെക്‌നോളജിയാണ് സീഗേറ്റ് ഉപയോഗിക്കുന്നത്.

Advertisement

നിലവില്‍ 1 ടെറാബൈറ്റ് ഡാറ്റ സ്‌റ്റോറേജ് ഹാര്‍ഡ് ഡ്രൈവുകളില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ 60 ടെറാബൈറ്റുമായി വരാനാണ് സീഗേറ്റിന്റെ പദ്ധതി. ഇപ്പോള്‍ 3.5 ഇഞ്ച് ഡ്രൈവുകളുടെ പരമാവധി ഡാറ്റാ സ്റ്റോറേജ് 3 ടിബിയാണ്.

നോട്ട്ബുക്ക് കമ്പ്യൂട്ടറുകളിലെ 2.5 ഇഞ്ച് ഡ്രൈവുകളില്‍ 2 ടിബി സ്റ്റോറേജ് ഉള്ളവയും ഉണ്ട്. എന്നാല്‍ പുതിയ ഡ്രൈവ് ഡെസ്‌ക്ടോപിനും നോട്ട്ബുക്കിനും പരിചയപ്പെടുത്താനാണ് സീഗേറ്റിന്റെ തീരുമാനം. നിലവിലെ സ്റ്റോറേജ് ഏരിയയേക്കാളും 55 ശതമാനം കൂടുതലാണ് സീഗേറ്റ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്.

Best Mobiles in India

Advertisement