ഇന്ത്യയിലെ ആദ്യത്തെ സിഡിഎംഎ ടാബ്‌ലറ്റ് റിലയന്‍സില്‍ നിന്ന്



ഇന്ത്യയിലെ ആദ്യത്തെ സിഡിഎംഎ ടാബ്‌ലറ്റ് നിര്‍മ്മാതാക്കള്‍ എന്ന പേര് റിലയന്‍സിന്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് സിഡിഎംഎ ടാബിന്റെ വില 12,999 രൂപയാണ്. റിലയന്‍സ് കഴിഞ്ഞവര്‍ഷം കുറഞ്ഞ വിലക്ക് 3ജി ടാബുമായി വന്നിരുന്നു.

7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനുമായെത്തുന്ന റിലയന്‍സ് സിഡിഎംഎ ടാബ് ആന്‍ഡ്രോയിഡിലെ ജിഞ്ചര്‍ബ്രഡ് ഒഎസിലാണ് പ്രവര്‍ത്തിക്കുക. 397 ഗ്രാം ഭാരമുള്ള ടാബ്‌ലറ്റില്‍ 2 മെഗാപിക്‌സല്‍ ക്യാമറയും ഒപ്പം വീഡിയോ കോണ്‍ഫറന്‍സിംഗിനും മറ്റും സഹായിക്കുന്ന ഒരു ഫ്രന്റ് ക്യാമറയും ഉണ്ട്.

Advertisement

512 എംബി റാം, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് സൗകര്യങ്ങളും ഇതിലുണ്ട്. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താവുന്നതാണ്. ഈ ടാബ്‌ലറ്റ് വാങ്ങുമ്പോള്‍ 4ജിയുടെ എസ്ഡി കാര്‍ഡ് സൗജന്യമായി ലഭിക്കും.

Advertisement

മൊബൈല്‍ ടിവി, വോയ്‌സ് കോളിംഗ്, ജിപിഎസ്, വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയാണ് സിഡിഎംഎ ടാബിന്റെ മറ്റ് പ്രത്യേകതകള്‍. റിലയന്‍സിന്റെ സിഡിഎംഎ നെറ്റ്‌വര്‍ക്ക് പിന്തുണയാണ് ഇതിനുള്ളത്. പ്രതിമാസ, വാര്‍ഷിക ഡാറ്റാ പ്ലാനുകള്‍ സഹിതമാണ് സിഡിഎംഎ ടാബ് വില്പനക്കെത്തുക.

15 പ്രമുഖ ആപ്ലിക്കേഷനുകളും റിലയന്‍സ് സിഡിഎംഎ ടാബില്‍ പ്രീലോഡഡായി എത്തുന്നുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, കമ്മ്യൂണിക്കേഷന്‍, എന്റര്‍ടെയിന്‍മെന്റ് വിഭാഗങ്ങളില്‍ പെടുന്ന ആപ്ലിക്കേഷനുകളാണ് ഇതില്‍ പ്രധാനം.

ഇംഗ്ലീഷില്‍,


Best Mobiles in India

Advertisement