ഇലക്ട്രോണിക്‌സ് വിപണിയെ ഞെട്ടിച്ചു കൊണ്ട് ഏറ്റവും വില കുറവില്‍ 4ജി ജിയോ ലാപ്‌ടോപ്പ് എത്തുന്നു


ഡാറ്റ വിപ്ലവത്തിനു ശേഷം ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൂടി അവതരിപ്പിച്ച് ഇലക്ട്രോണിക്‌സ് വിപണിയും കീഴടക്കാന്‍ പോവുകയാണ് ജിയോ. അതായത് ജിയോ വില കുറഞ്ഞ 4ജി ലാപ്‌ടോപ്പുകളും വിപണിയിലിറക്കാന്‍ പോകുന്നു. ഇതു സംബന്ധിച്ച് ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമുമായി ജിയോ ചര്‍ച്ച നടത്തി.

Advertisement

4ജി സിമ്മില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ലാപ്‌ടോപ്പുളാണ് ജിയോ അവതരിപ്പിക്കുന്നത്. ഡാറ്റ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് ഇതെന്നു നമുക്കു തന്നെ മനസ്സിലാക്കാം. ജിയോ അവതരിപ്പിക്കുന്നത് വിന്‍ഡോസ് 10 ലാപ്‌ടോപ്പ് ആയിരിക്കും. 4ജി സിംസ്ലോട്ടുമായി എത്തുന്ന ആദ്യത്തെ ലാപ്‌ടോപ്പ് ആയിരിക്കും ജിയോയുടേത്.

Advertisement

13.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ഇന്റല്‍ പ്രീമിയം ക്വാഡ് കോര്‍ സിപിയു, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്ന സ്റ്റോറേജ് എന്നിവ സവിശേഷതകളാണ്.

എന്നാല്‍ ഇതു കൂടാതെ വീഡിയോ കോളിന് എച്ച്ഡി ക്യാമറ, ബ്ലൂട്ടൂത്ത് 4.0, മൈക്രോ എച്ച്ഡിഎംഐ പോര്‍ട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവ മറ്റു പ്രധാന സവിശേഷതകളാണ്. എന്നാല്‍ ജിയോ ലാപ്‌ടോപ്പിന്റെ ബാറ്ററിയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതു വരെ എത്തിയിട്ടില്ല.

ജിയോ ലാപ്‌ടോപ്പിന് മെഗ്നീഷ്യം ലോഹക്കൂട്ടുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. നേരത്തെ എത്തിയ റിപ്പോര്‍ട്ടു പ്രകാരം ലാപ്‌ടോപ്പിന്റെ ഇടതു ഭാഗത്തായാണ് 4ജി സിം സ്ലോട്ട് കാണപ്പെടുന്നത്. 12.2 എംഎ കനമുളള ലാപ്‌ടോപ്പിന്റെ ഭാരം 1.2 കിലോഗ്രാമാണ്.

Advertisement

ചരിത്രം മാറ്റി കുറിച്ച് വണ്‍പ്ലസ് 6 എത്തുന്നു

Best Mobiles in India

Advertisement

English Summary

Reliance Jio's Next Big Bet: Laptop With A Sim Card