ഇനി ബ്രൗസറും ഓപറേറ്റിംഗ് സിസ്റ്റം


ഒരു ബ്രൗസര്‍ ഓപരേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കാന്‍ കഴിയുമോ? കഴിയും എന്നാണ് സാംസംഗ് തെളിയിച്ചിരിക്കുന്നത്. യുകെയില്‍ പുറത്തിറങ്ങിയ സാംസംഗിന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ സാംസംഗ് ക്രോംബുക്ക് ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

പക്ഷേ വലിയ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാന്‍ കഴിയാത്ത, ഓണ്‍ലൈന്‍ ആകുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു ലാപ്‌ടോപ്പ് ആണ് സാംസംഗ് ക്രോം. കാര്യമായ ലാപ്‌ടോപ്പ് ഉപയോക്താക്കള്‍ എപ്പോഴും ഓണ്‍ലൈന്‍ ആയിരിക്കും എന്ന ഒരു ചിന്തയില്‍ നിന്നും ആണ് ഇങ്ങനൊരു ലാപ്‌ടോപ്പിന്റെ ജനനം.

Advertisement

എപ്പോഴും ഓണ്‍ലൈനായിരിക്കുന്ന ഒരാള്‍ വിന്‍ഡോസ് അല്ലെങ്കില്‍ മാക് തന്നെ ഉപയോഗിച്ചു കൊള്ളണം എന്നില്ലല്ലോ. ഏറ്റവും സൗകതര്യപ്രദമായത് ഉപയോഗിക്കുക എന്നതാണല്ലോ അല്ലെങ്കിലും മനുഷ്യമതം. അപ്പോള്‍ അവരുടെ സ്ഥിര ആവശ്യങ്ങളും, അത്യാവശ്യ വിനോദവും സാധ്യമാകുന്ന ഒരു ലാപ്‌ടോപ്പ് വിജയിക്കും എന്നു തന്നെയാണ് സാംസംഗിന്റെ പ്രതീക്ഷ.

Advertisement

അതുകൊണ്ട് ഈ സാംസംഗ് ക്രോം ബുക്ക് സ്വന്തമാക്കുന്നതിനു മുമ്പ് ഉറപ്പു വരുത്തേണ്ട ഒരു കാര്യമാണ് നിങ്ങള്‍ എപ്പോഴും ഇന്റനെറ്റ് നെറ്റ് വര്‍ക്ക് പരിധിക്കുള്ളിലായിരിക്കും എന്നതാണ്. കാരണം ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് സാധാരണ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ അല്ല, മറിച്ച് ബ്രൗസര്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

പുതിയൊരു ഡോക്യമെന്റ് ഉണ്ടാക്കാനായാലും, നേരത്തെ തയ്യാറാക്കി വെച്ചത് ഓപണ്‍ ചെയ്യാനായാലും ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്. അതായത് എല്ലാ ഫയലുകളും സേവ് ചെയ്തിരിക്കുക ഓണ്‍ലൈന്‍ ആയിട്ടായിരിക്കും എന്നര്‍ത്ഥം.

വയര്‍ലെസ് നെറ്റ് വര്‍ക്ക് സാധ്യമായ ഈ ലാപ്‌ടോപ്പില്‍ 3 മാസലത്തേക്ക് 3 ജിബി ഡാറ്റ എന്ന കണക്കിന് 3ജി കണക്ഷനും സാധ്യമാണ്. വെറും പത്തു സെക്കന്റുകള്‍ കൊണ്ട് ക്രോംബുക്ക് സ്വിച്ച് ഓണ്‍ ആയി ലോഗിന്‍ സ്‌ക്രിന്‍ കാണിക്കും. നേരെ നമ്മുടെ ജിമെയില്‍ അക്കൗണ്ടിലേക്കു പോവുക ആവശ്യമായ വര്‍ക്ക് ചെയ്യുക. അത്രമാത്രം.

Advertisement

എന്നാല്‍ ഒരു പ്രോഗ്രാമും ഈ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും എന്നു കരുതണ്ട. എന്തെങ്കിലും സ്‌പെഷ്യല്‍ ആപ്ലിക്കേഷന്‍ ആവശ്യമുണ്ടെങ്കില്‍ ഓണ്‍ലാന്‍ ആയി അവ കണ്ടുപിടിച്ച് ുപയോഗിക്കുകയേ വഴിയുള്ളൂ.

ഗൂഗിള്‍ ഡോക്‌സ് ഓഫീസ്, ഗൂഗിള്‍ പികാസ എന്നിവ ഓണ്‍ലൈന്‍ ആയി ഈ ലാപ്‌ടോപ്പില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. എച്ച്ഡി വീഡിയോ കാണാനും ഈ ക്രോംബുക്കിലൂടെ സാധിക്കും.

ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പണം കൊടുത്തോ സൗജന്യമായോ ആവശ്യമുള്ള ആപ്ലിക്കേഷനുകള്‍ വാങ്ങാവുന്നതേയുള്ളൂ.

ഉപയോഗിച്ചു പരിചയിച്ചു കഴിഞ്ഞാല്‍ നാം ഈ ക്രോംബുക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങും. 2 സെന്‌റീമീറ്റര്‍മാത്രം കട്ടിയും, വെറും 1.5 കിലോഗ്രാം ഭാരവുമുള്ള ഇതിന് വളരെ ഒതുക്കമുള്ള ഡിസൈന്‍ ആണ്. 8 മണിക്കൂര്‍ ബാറ്ററി ലൈഫും ഉണ്ട്.

Advertisement

ഏതാണ്ട് 26,906 രൂപയാണ് ഈ സാംസംഗ് ക്രോംബുക്കിന്റെ വില.

Best Mobiles in India