സാംസംഗ് ഗാലക്‌സി ടാബ് 2 മോഡല്‍ എത്താന്‍ വൈകും



സാംസംഗിന്റെ ഗാലക്‌സി ടാബ് 2 വിപണിയിലെത്താന്‍ താമസിക്കും. ടാബ്‌ലറ്റില്‍ ആന്‍ഡ്രോയിഡ് 4 ഓപറേറ്റിംഗ് സിസ്റ്റം ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കുറച്ചു കൂടി കാര്യങ്ങള്‍ ചെയ്യാനുള്ളതാണ് ഉത്പന്നാവതരണം വൈകുന്നതിന് കാരണമായി കമ്പനി പറയുന്നത്. ഈ മാസം അവസാനത്തില്‍ യുകെയിലാകും ഗാലക്‌സി ടാബ് 2 ആദ്യം അവതരിപ്പിക്കുക. വില കുറഞ്ഞ ഗാലക്‌സി ടാബ് 2 (7.0)യും ഗാലക്‌സി ടാബ് 2 (10.1) മോഡലും മാര്‍ച്ചില്‍ പുറത്തിറക്കുമെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.

പൊതുസവിശേഷതകള്‍

Advertisement
  • 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍

  • ഡ്യുവല്‍ ക്യാമറകള്‍

  • 32 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജ്

  • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 3ജി

  • വൈഫൈ

ഗാലക്‌സി ടാബ് 2 (7.0)യില്‍ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകള്‍

Advertisement
  • 7 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 1024x600 പിക്‌സല്‍ റെസലൂഷന്‍

  • 345 ഗ്രാം ഭാരം

ഗാലക്‌സി ടാബ് 2 (10.1)യില്‍ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകള്‍

  • 10.1 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ സ്‌ക്രീന്‍

  • 1280x800 പിക്‌സല്‍ റെസലൂഷന്‍

  • 588 ഗ്രാം ഭാരം

Best Mobiles in India

Advertisement