സാംസങ്ങ് ഗാലക്‌സി ടാബ് S10.5, ടാബ് S 8.4 എന്നിവ ലോഞ്ച് ചെയ്തു...


നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സാംസങ്ങ് പുതിയ ടാബ്ലറ്റുകള്‍ ലോഞ്ച് ചെയ്തു. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഗാലക്‌സി ടാബ് S ആണ് ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചത്. ഗാലക്‌സി ടാബ് S 10.5, ഗാലക്‌സി ടാബ് S8.4 എന്നിങ്ങനെ രണ്ടു വേരിയന്റുകള്‍ പുതിയ ടാബ്ലറ്റിനുണ്ട്.

Advertisement

ടാബ്ലറ്റുകളുടെ ഇന്ത്യയിലെ വില സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും യു.എസില്‍ ടാബ് S 10.5-ന് 499 ഡോളര്‍ ആണ് വില. ഏകദേശം 29,990 രൂപ. ടാബ് 8.4-നാവട്ടെ 399 ഡോളറും (ഏകദേശം 23940 രൂപ). എന്നു മുതല്‍ വിപണിയില്‍ ലഭ്യമാവുമെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

Advertisement

WQHD (2560-1600 പിക്‌സല്‍) റെസല്യൂഷനുള്ള സൂപ്പര്‍ AMOLED സ്‌ക്രീനാണ് ടാബ്ലറ്റിനുള്ളത്. കൂടാതെ പുറത്തെ വെളിച്ചത്തിനനുസരിച്ച് തനിയെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കമീകരിക്കുന്ന അഡാപ്റ്റീവ് ഡിസ്‌പ്ലെ സംവിധാനവും ഉണ്ട്.

ഐപാഡ് എയറിനേക്കാള്‍ കട്ടി കുറവാണെന്നതാണ് ടാബ് S ടാബ്ലറ്റിന്റെ മറ്റൊരു പ്രത്യേകത. 6.6 mm ആണ് തിക്‌നസ്. കൂടാതെ ഗാലക്‌സി എസ് 5 സ്മാര്‍ട്‌ഫോണില്‍ ഉള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കിഡ്‌സ് മോഡ്, അള്‍ട്ര പവര്‍ സേവിംഗ് മോഡ്, S-- നോട്, സ്‌ക്രാപ്ബുക്, ക്വിക് കണക്റ്റ് തുടങ്ങിയ ഫീച്ചറുകളും ടാബ്ലറ്റിലുണ്ട്.

സാംസങ്ങ് ഗാലക്‌സി ടാബ് S 10.5-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍

Advertisement

10.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 2560-1600 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, ഒക്റ്റ കോര്‍ എക്‌സിനോസ് (A15 1.9 GHz+ A7 1.3 GHz ) സി.പി.യു, 3 ജി.ബി. റാം, 16 ജി.ബി./32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എകസ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റില്‍ 4G/LTE, 3 ജി, ബ്ലുടൂത്ത്, വൈ-ഫൈ ഡയരക്റ്റ്, ജി.പി.എസ്, GLONASS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 7900 mAh ആണ് ബാറ്ററി.

Advertisement

സാംസങ്ങ് ഗാലക്‌സി ടാബ് S 8.4-ന്റെ സാങ്കേതികമായ പ്രത്യേകതകള്‍

2560-1600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8.4 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെയാണ് ടാബ് 8.4-ല്‍ 4900 mAh ബാറ്ററിയാണ് ഉള്ളത്. മറ്റു പ്രത്യേകതകളെല്ലാം ടാബ് S 10.5 നു സമാനമാണ്.

പുതിയ ടാബ്ലറ്റുകള്‍ക്കൊപ്പം ബുക് കവര്‍, സിംപിള്‍ കവര്‍, ബ്ലുടൂത്ത് കീബോഡ് തുടങ്ങി നിരവധി ആക്‌സസറികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

Best Mobiles in India