ഇതാണ് സാംസങ്ങ് പുതുതായി അവതരിപ്പിച്ച i7 പ്രോസസര്‍ നോട്ട്ബുക്കുകള്‍


ഉപയോക്താക്കളുടെ ദൈനംദിന ഉപയോഗങ്ങള്‍ക്കായി സാംസങ്ങ് മൂന്ന് മിഡ്‌റേഞ്ച് ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചു. നോട്ട്ബുക്ക് 5ന്റെ ഒരു മോഡലും നോട്ട്ബുക്ക് 3യുടെ രണ്ട് മോഡലുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ലാപ്‌ടോപ്പുകള്‍ ആദ്യം കൊറിയയില്‍ ലഭ്യാകും, അതിനു ശേഷമേ ആഗോള വിപണിയില്‍ എത്തുകയുളളൂ.

Advertisement

'Zero Screw finish' എന്നാണ് ഈ നോട്ട്ബുക്കുകളെ സാംസങ്ങ് വിശേഷിപ്പിക്കുന്നത്.

Advertisement

സാംസങ്ങ് നോട്ട്ബുക്ക് 3

നോട്ട്ബുക്ക് 3യ്ക്ക് 8-ാം ജനറേഷന്‍ ഇന്റല്‍കോര്‍ i7 പ്രോസസറാണ്. 14 ഇഞ്ച്, 15 ഇഞ്ച് എന്നീ രണ്ട് വേരിയന്റുകളില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. 14 ഇഞ്ച് വേരിയന്റിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്.

15 ഇഞ്ച് മോഡലിന് Nvidia MX110 ഗ്രാഫിക്‌സ് കാര്‍ഡ് ഉപയോഗിച്ച് ഓപ്ഷന്‍ ചെയ്യാവുന്നതുമാണ്. 14 ഇഞ്ചിന്റെ ഭാരം 1.68kg-യും 15 ഇഞ്ചിന്റെ ഭാരം 2kg-യുമാണ്. ഇവയുടെ ജിപിയു, ഗെയിമുകള്‍ക്ക് അത്ര മികച്ചതല്ല. ഈ രണ്ട് മോഡലുകള്‍ക്കും 43Wh ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റാമും സ്റ്റോറേജ് വിവരങ്ങളും ലഭ്യമായിട്ടില്ല.

സാംസങ്ങ് നോട്ട്ബുക്ക് 5

നോട്ട്ബുക്ക് 5, ഒരു വേരിയന്റില്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുളളത്. 15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ്. ഇന്റലിന്റെ 8-ാം ജനറേഷന്‍ i7 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. Nvidia MX150 GDDR5 ഗ്രാഫിക്‌സ് കാര്‍ഡാണ് ഇതില്‍. നോട്ട്ബുക്ക് 3യില്‍ ഉപയോഗിച്ചിരിക്കുന്ന MX110-നേക്കാള്‍ മികച്ചതാണ് ഇവ. ഇതിനും 43Wh ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടച്ച് പാഡും ഫുള്‍-സൈസ്ഡ് കീബോര്‍ഡുകളും രണ്ടു ലാപ്‌ടോപ്പുകളിലും കാണാം.

ഗാലക്‌സി എസ് 9 വന്നതോടെ വില കുത്തനെ കുറച്ച് എസ് 8, എസ് 8 പ്ലസ്; ഓഫറുകൾ എന്തൊക്കെ

Best Mobiles in India

Advertisement

English Summary

Samsung has announced a couple of mid-range laptops that pack enough hardware and performance for your everyday use.