ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് ആപ്പിളിനോട് പോരാടാന്‍ സാംസംഗ്



സാംസംഗും ആപ്പിളും തമ്മില്‍ വീണ്ടുമൊരു മത്സരത്തിന് കളമൊരുങ്ങുന്നു. സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് നിരയില്‍ ആപ്പിളിന് വെല്ലുവിളി തീര്‍ത്ത സാംസംഗിന്റെ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വിദ്യാഭ്യാസ രംഗത്താണ്.

കഴിഞ്ഞാഴ്ച ഐപാഡിനായി ആപ്പിള്‍ അവതരിപ്പിച്ച ഐബുക്ക് 2.0 ആപ്ലിക്കേഷന് സമാനമായ ആപ്ലിക്കേഷനാണ് സാംസംഗും അവതരിപ്പിക്കാനൊരുങ്ങുന്നത്. ടെക്സ്റ്റ്ബുക്കുകള്‍ വിപണിയില്‍ കിട്ടുന്ന വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റലായി ലഭ്യമാക്കുകയാണ് ഐബുക്ക് 2.0 ചെയ്യുന്നത്.

Advertisement

ലേണിംഗ് ഹബ്ബ് എന്നറിയപ്പെടുന്ന പുതിയ പദ്ധതിയെക്കുറിച്ച് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വിശദമാക്കാനാണ് സാംസംഗ് തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ടാബ്‌ലറ്റുകളിലൂടെ ആവശ്യമായി വിദ്യാഭ്യാസാനുബന്ധ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ലേണിംഗ് ഹബ്ബിലൂടെ ഉദ്ദേശിക്കുന്നത്.

Advertisement

വീഡിയോ ക്ലാസുകളും ഇതിലൂടെ ലഭിക്കും. ക്ലാസ്‌റൂമുകളില്‍ നിന്നും പേപ്പര്‍ ടെക്സ്റ്റ്ബുക്കുകളെ ഒഴിവാക്കുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് സാംസംഗ് വ്യക്തമാക്കി. ഈ മാസം അവസാനത്തിലോ മാര്‍ച്ചിലോ ആയി ആഭ്യന്തവിപണിയായ കൊറിയയില്‍ ലേണിംഗ് ഹബ്ബ് ആദ്യം പരിചയപ്പെടുത്തും. ഗാലക്‌സി ടാബ്‌ലറ്റ് കമ്പ്യൂട്ടറിലാകും ഇത് ലഭ്യമാകുക.

ഐപാഡിലെ ഐബുക്ക് 2വിലൂടെ ഏകദേശം 734 രൂപയ്ക്ക് ഉപയോക്താക്കള്‍ക്ക് ടെക്‌സ്റ്റ്ബുക്കുകള്‍ വാങ്ങാനാകും. യുഎസിലെ വിപണി വിലയേക്കാള്‍ 80 ശതമാനം കുറവാണ് ഐബുക്ക് 2 വാഗ്ദാനം ചെയ്യുന്ന വില. ഈ ടെക്സ്റ്റ്ബുക്കുകള്‍ക്കൊപ്പം ഇന്ററാക്റ്റീവ് ആനിമേഷന്‍, ഡയഗ്രം, ഫോട്ടോ, വീഡിയോ എന്നിവയും ആക്‌സസ് ചെയ്യാനാകും.

Advertisement

ഐബുക്ക് സ്‌റ്റോറില്‍ ആയിരക്കണക്കിന് പുസ്‌കതകങ്ങളുണ്ട്. കൂടാതെ

ആപ്പിള്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ഐട്യൂണ്‍ യു വഴി 20,000ലേറെ അനുബന്ധ ആപ്ലിക്കേഷനുകളും ആക്‌സസ് ചെയ്യാന്‍ സാധിക്കും.

Best Mobiles in India

Advertisement