നിങ്ങളുടെ പിസിയില്‍ എയര്‍/ ലിക്വിഡ് കൂളിങ് ഉപയോഗിക്കാറുണ്ടോ?


ഡെസ്‌ക് ടോപ്പുകളുടെ കാര്യത്തിലെ ഒരു പ്രധാന അസൗകര്യം അതിന്റെ ചൂട് ആണ്. ചൂട് അധികമാകുന്നത് കാര്യമായിട്ട് എടുത്തില്ലെങ്കില്‍ ചിലപ്പോള്‍ സിസ്റ്റത്തിന്റെ മറ്റ് ആന്തരിക ഘടകങ്ങളെ ഇത് നശിപ്പിച്ചേക്കാം.

Advertisement

സിസ്റ്റത്തെ തണുപ്പിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എയര്‍ കൂളറും ലിക്വിഡ് കൂളറും ഇതിനുള്ളതാണ്. എന്നാല്‍ ഇതില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന സംശയം പലര്‍ക്കും ഉണ്ടാവാറുണ്ട്. ഇവ എന്താണന്ന് നോക്കാം.

Advertisement

എയര്‍ കൂളറും ലിക്വിഡ് കൂളറും

എയര്‍ കൂളറാണ് എങ്കില്‍ നിങ്ങളുടെ പിസിയില്‍ കേസ് ഫാന്‍, ഗ്രാഫിക് കാര്‍ഡ് ഫാന്‍, വലിയ മെറ്റല്‍ ഹീറ്റ് സിങ്കിന് മുകളിലായി സിപിയു ഫാന്‍ എന്നിവ ഉണ്ടായിരിക്കും.

അതേസമയം ലിക്വിഡ് കൂളര്‍ ആണെങ്കില്‍ ഒരു നിര കൂളന്റ് -ഫില്‍ഡ് ട്യൂബുകളും ഒരു റേഡിയേറ്ററും വാട്ടര്‍ ബ്ലോക്കുകളും ആയിരിക്കും ഉണ്ടായിരിക്കുക.

എയര്‍ കൂളര്‍

എയര്‍ കൂളര്‍ സ്ഥാപിക്കുന്നതിന് കൂടുതലായിട്ടൊന്നും ആവശ്യമില്ല നിര്‍മാതാക്കല്‍ നിങ്ങള്‍ക്കാവശ്യമുള്ള -ഇന്‍ടേക്ക്, എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുണ്ടാകും. ഗ്രാഫിക് കാര്‍ഡും കമ്പ്യൂട്ടര്‍ പ്രോസസറും സ്‌റ്റോക് ഫാനുകളോടെയായിരിക്കും എത്തുക.

ലിക്വിഡ് കൂളറിനെ അപേക്ഷിച്ച് എയര്‍ കൂളറിന് ചെലവ് കുറവാണ്. എയര്‍ കൂളിങ് സ്ഥാപിക്കുന്നതിന് അധികം പണം ചെലവഴിക്കേണ്ടി വരില്ല അതേസമയം ലിക്വിഡ് കൂളിങ് ടെക്‌നോളജിയുടെ അത്രയും പ്രവര്‍ത്തന ക്ഷമമായിരിക്കില്ല ഫാനുകള്‍. തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഹീറ്റ് സിങ്കുകള്‍ വലുതാവുകയം ശബ്ദം കൂടുകയും ചെയ്യും.

ആമസോണിന്റെ പുതിയ എക്കോ ഡിവൈസുകള്‍ ഇനി ഇന്ത്യയിലും!

ലിക്വിഡ് കൂളര്‍

പമ്പ്, റേഡിയേറ്റര്‍, റേഡിയേറ്റര്‍ ഫാനുകള്‍ എന്നിവയാണ് ഒരു ലിക്വിഡ് കൂളര്‍ ഉപയോഗിക്കുന്നത് . പമ്പ് ട്യൂബുകള്‍ വഴി റേഡിയേറ്ററുമായി ബന്ധിപ്പിക്കും. വെള്ളം അല്ലെങ്കില്‍ കൂളന്റ് പമ്പില്‍ നിന്ന് റേഡിയേറ്ററിലേക്കും നേരെ തിരിച്ചും പ്രവഹിച്ചു കൊണ്ടിരക്കാന്‍ ഇത് സഹായിക്കും.

സിസ്റ്റത്തിലെ ഓരോ ഭാഗങ്ങളെ പ്രത്യേകമായി തണുപ്പിക്കാന്‍ സഹായിക്കും എന്നതാണ് എയര്‍ കൂളറിനെ അപേക്ഷിച്ചുള്ള ലിക്വിഡ് കൂളറിന്റെ പ്രധാന സവിശേഷത. കൂടാതെ വളരെ കുറച്ച് സ്ഥലം മതി എന്നതും മറ്റൊരു ഗുണമാണ്.

അതെ സമയം ലിക്വിഡ് കൂളര്‍ സ്ഥാപിക്കുന്നതിന് എയര്‍ കൂളറിനെ അപേക്ഷിച്ച് ചെലവ് വളരെ കൂടുതലാണ്. കൂടാതെ മുന്‍ കൂട്ടിയുള്ള ആസൂത്രണവും ആവശ്യമാണ്.

സിപിയുവിന് വേണ്ടി ഇതിന്റെ സോക്കറ്റില്‍ സ്ഥാപിക്കാന്‍ ഒരു വാട്ടര്‍ ബ്ലോക് , ബ്ലോക്കിനും ട്യൂബിന്റെ വലുപ്പത്തിനും ഇണങ്ങുന്ന ഫിറ്റിങ്ങുകള്‍, ട്യൂബിങ്, , പമ്പ്, റിസര്‍വോയര്‍, റേഡിയേറ്റര്‍ , റേഡിയേറ്ററിന് വേണ്ട ഫാന്‍ , കൂളന്റ് എന്നിവയാണ് ലിക്വിഡ് കൂളര്‍ സ്ഥാപിക്കാന്‍ പ്രധാനമായും വേണ്ടത്. പ്രത്യേക ലൂപ്പുകളും കാര്‍ഡുകളും വേണമെങ്കില്‍ ചെലവ് കൂടും.

സിസ്റ്റത്തിന്റെ ചൂട് കുറയ്ക്കാന്‍ ചെലവ് കുറഞ്ഞ മാര്‍ഗമാണ് തേടുന്നതങ്കില്‍ എയര്‍ കൂളര്‍ തിരഞ്ഞെടുക്കാ. അതേസമയം സിസ്റ്റത്തിന്റെ ഉപയോഗം കൂടുതലാണ് എന്നുണ്ടെങ്കില്‍ ലിക്വിഡ് കൂളര്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

Best Mobiles in India

English Summary

One of the major disadvantages when it comes to the desktop is "heat". In some cases, heat can kill your internals, if you are not careful with it.