സോണി ടാബ്‌ലറ്റ് പിയ്ക്ക് ആന്‍ഡ്രോയിഡ് ഐസിഎസ് അപ്‌ഡേഷന്‍



ടാബ്‌ലറ്റ് പിയില്‍ ഐസിഎസ് അപ്‌ഡേഷന്‍ എത്തുന്നത് സോണി ഔദ്യോഗികമായി അറിയിച്ചു. ഏപ്രിലില്‍ ടാബ്‌ലറ്റ് പി, ടാബ്‌ലറ്റ് എസ് എന്നിവയ്ക്ക് ഐസിഎസ് അപ്‌ഡേഷന്‍ ലഭിക്കുമെന്നായിരുന്നു സോണി മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്ത് ടാബ്‌ലറ്റ് എസിന് മാത്രമായിരുന്നു ഐസിഎസ് ലഭിച്ചത്. മെയ് അവസാനത്തോടെ ടാബ്‌ലറ്റ് പിയിലും ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് (ഐസിഎസ്) ഓപറേറ്റിംഗ് സിസ്റ്റം ലഭ്യമാകുമെന്ന പ്രഖ്യാപനവുമായാണ് ഇപ്പോള്‍ സോണി എത്തിയിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് വരുമ്പോള്‍ ടാബ്‌ലറ്റ് എസില്‍ വന്ന എല്ലാ സൗകര്യങ്ങളും ടാബ്‌ലറ്റ് പിയിലും സോണി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൊന്നാണ് സ്മാള്‍ ആപ്‌സ്. മള്‍ട്ടിടാസ്‌കിംഗിനാണ് ഈ ആ്പ്‌സ് സഹായിക്കുന്നത്. ലോക്ക് സ്‌ക്രീന്‍ മോഡില്‍ നിന്നും ക്യാമറ പ്രവര്‍ത്തിപ്പിക്കാനും പുതിയ സൗകര്യത്തില്‍ സാധിച്ചേക്കും. ബ്രൗസര്‍ ടാബ്, നോട്ടിഫിക്കേഷന്‍, പ്രോഗ്രാമുകള്‍ എന്നിവയെ ക്ലോസ് ചെയ്യാന്‍ സൈ്വപിംഗ് ഓപ്ഷനിലൂടെ സാധിക്കുന്ന സൗകര്യവും പുതിയ അപ്‌ഡേഷനോടെ ലഭിച്ചേക്കും.

Advertisement

ടെക്‌സ്റ്റ് മെസേജിംഗിനിടെ അക്ഷരത്തെറ്റുകള്‍ പരിശോധിക്കാനും എളുപ്പത്തില്‍ ടൈപ്പ് ചെയ്യാനും കഴിയുന്ന തരത്തിലാകും ഐസിഎസ് അപ്‌ഡേഷന്‍ വരികയെന്നും പ്രതീക്ഷിക്കുന്നു. ബാറ്ററി, നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് എന്നിവയ്ക്ക് ആവശ്യമായ പുരോഗതിയും പുതിയ അപ്‌ഡേഷനില്‍ വന്നേക്കും.

Advertisement

പുതിയ സവിശേഷതകളായ യൂണിഫൈഡ് കലണ്ടര്‍, വിഷ്വല്‍ വോയ്‌സ് മെയില്‍ എന്നിവയാകും ഐസിഎസ് അപ്‌ഡേഷനോടെ സോണി ടാബ്‌ലറ്റില്‍ എത്തുന്ന പുതിയ സവിശേഷതളില്‍ ചിലത്. ഫോട്ടോഎഡിറ്റര്‍ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയാകും ഗാലറി ആപ്ലിക്കേഷനെ പരിഷ്‌കരിക്കുക. ക്ലൗഡ് അനുഭവം, മെച്ചപ്പെടുത്തിയ വെബ് ബ്രൗസിംഗ്, ഇമെയില്‍ സൗകര്യങ്ങളും അപ്‌ഡേഷനൊപ്പം ലഭിച്ചേക്കും.

Best Mobiles in India

Advertisement