സോണിയുടെ പുതിയ വയോ ലാപ്‌ടോപുകള്‍



അന്താരാഷ്ട്ര വിപണിയിലേക്ക് സോണിയുടെ രണ്ട് വയോ ഇ സീരീസ് മോഡലുകള്‍ കൂടിയെത്തി. വയോ ഇ സീരീസ് 15, 17 എന്നിവയാണ് ഇവ. യഥാക്രമം 15.5, 17.3 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീന്‍ സൈസിലെത്തുന്ന ഇവയില്‍ ഓപ്ഷണല്‍ ബ്ലൂ-റേ പ്ലെയറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റല്‍ കോര്‍ ഐ5-2450 എം പ്രോസസിംഗ് യൂണിറ്റാണ് വയോ ഇ15, ഇ17 മോഡലുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നത്. ഗ്രാഫിക് പിന്തുണയുമായി എഎംഡി റാഡിയോണ്‍ 7650എം ജിപിയുവും ഉണ്ട്. 1ജിബി, 2ജിബി വീഡിയോ റാം ഓപ്ഷനുകളും ഇതിലുണ്ട്. 750 ജിബി ഹാര്‍ഡ് ഡ്രൈവാണ് ഇരു മോഡലിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

കണക്റ്റിവിറ്റി ഓപ്ഷനുകളായ വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി എന്നിവയുണ്ട്. ഏറെ വ്യക്തതയുള്ള വീഡിയോ ചാറ്റിംഗ് വാഗ്ദാനം ചെയ്യുന്ന ഇന്‍-ബില്‍റ്റ് വെബ്ക്യാമാണ് ഈ മോഡലുകളുടെ മറ്റൊരു പ്രത്യേകത. പോരാത്തതിന് എച്ച്ഡിഎംഐ പോര്‍ട്ടും ഇതിലുണ്ട്.

Advertisement

സോണി വയോ എസ്, വയോ ഇസഡ് ശ്രേണികള്‍ക്ക് ഐവി ബ്രിഡ്ജ് പ്രോസസര്‍ അപ്‌ഡേറ്റ് വരുന്നതായും കമ്പനി അറിയിച്ചു. 13.5 ഇഞ്ച്, 15.5 ഇഞ്ച് വേര്‍ഷനുകളിലാണ് എസ് ശ്രേണി വില്പനക്കെത്തുന്നത്. ഇന്റല്‍ കോര്‍ ഐ7-3612 ക്യുഎം പ്രോസസറാണ് 8ജിബി റാം, എന്‍വിദിയ ഗ്രാഫിക് കാര്‍ഡ് പിന്തുണയോടെ എത്തുന്നത്.

വയോ ഇസഡ് 13.1 ഇഞ്ച് വേര്‍ഷനാണ് മറ്റൊന്ന്. ഇന്റല്‍ കോര്‍ ഐ7 സിപിയു പ്രോസസര്‍, 8ജിബി റാം, എഎംഡി റാഡിയോണ്‍ എച്ച്ഡി767എം ഗ്രാഫിക്‌സ് എന്നിവയാണ ഈ മോഡലിന്റെ പ്രത്യേകതകള്‍. ഈ മൂന്ന് സീരീസ് മോഡലുകളുടേയും വിലയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.

Best Mobiles in India

Advertisement