ലോകത്തെ ഏറ്റവും കനം കുറഞ്ഞ ടാബ്ലറ്റ് സോണി പുറത്തിറക്കി


ലോകത്തെ ഏറ്റവും മെലിഞ്ഞതും കനം കുറഞ്ഞതുമായ ടാബ്ലറ്റ് സോണി പുറത്തിറക്കി. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എക്‌സ്പീരിയ ടാബ്ലറ്റ് Z2 എന്ന പുതിയ ടാബ്ലറ്റ് കമ്പനി അവതരിപ്പിച്ചത്. 6.4 mm തിക്‌നസ് ഉം 426 ഗ്രാം ഭാരവുമാണ് ടാബ്ലറ്റിനുള്ളത്. ആപ്പിള്‍ ഐ പാഡിനെക്കാള്‍ കുറവാണ് ഇത്.

Advertisement

1200-1920 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് ഫുള്‍ HD സ്‌ക്രീനുള്ള ടാബ്ലറ്റിന് 2.3 GHz ക്വാഡ് കോര്‍ പ്രൊസസറാണ് ഉള്ളത്. 3 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 64 ജി.ബി. വരെ വികസിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം. 8 മെഗാപിക്‌സല്‍ ക്യാമറയും 6000 mAh ബാറ്ററിയുമുണ്ട്.

Advertisement

വാട്ടര്‍പ്രൂഫ് ആയ എക്‌സ്പീരിയ Z2 വെള്ളത്തില്‍ 1.5 മീറ്റര്‍ വശര ആഴത്തില്‍ 30 മിനിറ്റ് വരെ വയ്ക്കാം എന്നാണ് അവകാശപ്പെടുന്നത്. മാര്‍ച് മുതല്‍ ടാബ്ലറ്റ് വിപണിയില്‍ ലഭ്യമാവും.

Best Mobiles in India

Advertisement