സോണി വയോ സീരീസിലേക്ക് പുതിയ ഒരംഗം കൂടി


സോണി വയോ സീരിസ് ലാപ്‌ടോപ്പുകളിലൂടെ സോണി ലാപ്‌ടോപ്പ് വിപണിയിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭാഗമായിരികികുകയാണ്.  മികച്ച സ്‌പെസിഫിക്കേഷനുകള്‍, മികച്ച പ്രവര്‍ത്തനക്ഷമത, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും, വിനോദത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന മോഡലുകള്‍ എന്നിവയാണ് സോണി വയോ ലാപ്‌ടോപ്പുകളുടെ പ്രത്യേകതകളില്‍ ചിലത്.

സോണി വയോ വിപിസിഇഎല്‍25ഇഎന്‍/ബി ലാപ്‌ടോപ്പ് ആണ് സോണി വയോ സീരീസിലെ ഏറ്റവും പുതിയ ലാപ്‌ടോപ്പ്.

ഫീച്ചറുകള്‍:
 • എഎംഡി ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

 • എഎംഡി ഗ്രാഫിക്‌സ് കാര്‍ഡ്
 • 15.5 ഇഞ്ച് ഡിസ്‌പ്ലേ
 • 2 ജിബി റാം
 • 500 ജിബി ഹാര്‍ഡ് ഡിസ്‌ക്
 • വൈഫൈ
 • ബ്ലൂടൂത്ത്
 • ഇന്റലിന്റെ ഹൈ ഡെഫനിഷന്‍ ഓഡിയോ
 • കവറിലുള്ള ഗ്രാഫിക്‌സ് ഒഴിച്ചു നിര്‍ത്തിയാല്‍ ഈ പുതിയ ലാപ്‌ടോപ്പിന്റെ ഡിസൈനും മറ്റു സോണി വേേയാ ലാപ്‌ടോപ്പുകളുടേതിനു സമാനം തന്നെയാണ്.  ഒറ്റ നിറത്തിലുള്ള ഡിസൈനും, മിനുസമുള്ള വട്ടത്തിലുള്ള മൂലകളും ഇവയെ ഏറെ ആകര്‍ഷണീയമാക്കുന്നു.

  369.8 എംഎം നീളവും 31.3 എംഎം - 36.8 എംഎം കട്ടിയും, 248.4 എംഎം വീതിയും ആണ് ഈ പുതിയ വയോ ലാപ്‌ടോപ്പിനുള്ളത്.  2.7 കിലോഗ്രാം ആണ് ഇതിന്റെ ആകെ ഭാരം.  മള്‍ട്ടി ജെസ്റ്റര്‍ ടച്ച്പാഡോടുകൂടിയ ഇതിന്റെ QWERTY കീബോര്‍ഡ് വളരെയേറെ ആകര്‍ഷണീയമാണ്.  ടച്ച്പാഡിന് ക്ലിക്ക് ചെയ്യാവുന്ന രണ്ട് ബട്ടണുകളും ഉണ്ട്.

  1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 15.5 സെന്റീമീറ്റര്‍ സ്‌ക്രീന്‍ ആണ് ഈ പുതിയ സോണി ലാപ്‌ടോപ്പിനുള്ളത്.  എല്‍ഇഡി ബാക്ക്‌ലൈറ്റുള്ള ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേയാണ് ഇത്.  സോണി വയോ സീരീസിലെ എല്ലാ ലാപ്‌ടോപ്പുകളുടെയും ഡിസ്‌പ്ലേ മികച്ചതാണ്.  അത് ഇവിടെയും ആവര്‍ത്തിക്കുന്നു.

  ഡ്യുവല്‍ കോര്‍ എഎംഡി ഇ-450 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ പുതിയ സോണി വയോ സീരീസ് അംഗത്തിന്.  എഎംഡി എ50എം എഫ്‌സിഎച്ച് ചിപിസെറ്റ് ആണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  എഎംഡിയുടെ തന്നെ റേഡിയോണ്‍ എച്ച്ഡി 6320 ഗ്രാഫിക്‌സ് കാര്‍ഡും ഇതിനുണ്ട്.

  1 എംബി എല്‍2 കാഷെ മെമ്മറിയും ഉള്ളതിനാല്‍ വേഗത്തിലുള്ള പ്രവര്‍ത്തനം സാധ്യമാക്കുന്നു.  വ്യത്യസ്ത ഫോര്‍മാറ്റുകളിലുള്ള ഡിവിഡികളും, സിഡികളും സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇതിന്റെ ഒപ്റ്റിക്കല്‍ ഡ്രൈവ്.  0.3 മെഗാപിക്‌സല്‍ ആണ് ഇതിലെ വെബ്ക്യാം.

  4 യുഎസ്ബി പോര്‍ട്ടുകള്‍, വൈഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകളും ഉണ്ട്.  കൂടെ ഒരു എച്ച്ഡിഎംഐ പോര്‍ട്ടും ഉണ്ട് ഇതിന്.

  ഏകദേശം 25,900 രൂപയാണ് സോണി വയോ വിപിസിഇഎല്‍25ഇഎന്‍/ബി ലാപ്‌ടോപ്പിന്റെ വില.

  Most Read Articles
  Best Mobiles in India

  Have a great day!
  Read more...