ടാബ്‌ലറ്റ് വിപണിയിലെ ഐബോള്‍, സ്‌പൈസ് മത്സരം



ദിവസം ചെല്ലുന്തോറും ടാബ്‌ലറ്റ് വിപണിയിലെ മത്സരം കടുത്തുകൊണ്ടിരിക്കുന്നു.  മത്സരത്തില്‍ പ്രധാനമാണ് സ്‌പൈസിന്റെയും ഐബോളിന്റെയും.  മത്സരം ഇരു കമ്പനികളുടെയും പുതിയ രണ്ടു സ്റ്റൈലിഷ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ തമ്മിലാണ്.  ഐബോള്‍ സ്ലൈഡ്, സ്‌പൈസ് മി എന്നിവയാണ് ഇവ.

ഇരു ടാബ്‌ലറ്റുകളുടെയും ഡിസ്‌പ്ലേ 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ്.  ടച്ച് സ്‌ക്രീന്‍ കപ്പാസിറ്റീവ് ആയതുകൊണ്ട് പെട്ടെന്ന് കേടുവരും എന്ന പേടിയും വേണ്ട.  485 ഗ്രാം ഭാരമുള്ള സ്‌പൈസ് മിയുടെ നീളം 200 എംഎം, വീതി 116.5 എംഎം, കട്ടി 12.5 എംഎം എന്നിങ്ങനെയാണ്.

Advertisement

മെമ്മറിയുടെ കാര്യത്തില്‍ ഇരു ടാബ്‌ലറ്റുകളും ഒരുപോലെയാണ്.  ഇരു ടാബ്‌ലറ്റുകളുടെയും മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്.  ക്യാമറയുടെ കാര്യം വരുമ്പോള്‍ സ്‌പൈസ് മിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.  ഐബോള്‍ സ്ലൈഡിന് മികച്ച ഫ്രണ്ട് ക്യാമറയുണ്ടെങ്കിലും, റിയര്‍ ക്യാമറയില്ല.  എന്നാല്‍ സ്‌പൈസ് മിക്ക് ഒരു 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, ഒരു വിജിഎ ഫ്രണ്ട് ക്യാമറയും ഉണ്ട്.

Advertisement

അതേസമയെ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ കാര്യത്തില്‍ മികസ് ഐബോള്‍ സ്ലൈഡ് ആണ് മുമ്പന്‍.  ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് സ്ലൈഡ് പ്രവര്‍ത്തിക്കുന്നത്.  സ്‌പൈസ് മിയുടെ ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് വി2.2 ഫ്രയോ ആണ്.  ജിഞ്ചര്‍ബ്രെഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രയോ അത്ര പോര.

1 ജിഗാഹെര്‍ഡ്‌സ് എആര്‍എം കോര്‍ട്ടെക്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉള്ള ഐബോള്‍ സ്ലൈഡ് ആണ് പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്നത്.  അതേസമയം 800 മെഗാഹെര്‍ഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ എസ്1 പ്രോസസ്സറാണ് സ്‌പൈസ് മി ടാബ്‌ലറ്റിന്റേത്.

സ്‌പൈസ് മിക്ക് 3ജി സപ്പോര്‍ട്ട് ഇല്ല, ജിപിആര്‍എസ് കണക്റ്റിവിറ്റി മാത്രമേ ഉള്ളൂ.  മറിച്ച്, ഐബോള്‍ സ്ലൈഡിന് 3ജി സപ്പോര്‍ട്ട് ഉണ്ട്.  പക്ഷേ 3ജി ഉപയോഗിക്കണമെങ്കില്‍ ഡാറ്റ കാര്‍ഡ് വേറെ വാങ്ങി, യുഎസ്ബി പോര്‍ട്ട് വഴി ഉപയോഗിക്കണം.

Advertisement

ബാറ്ററി ബാക്ക്അപ്പിലും ഐബോള്‍ സ്ലൈസ് ആധിപത്യം തുടരുന്നു.  ഐബോള്‍ സ്ലൈഡിന്റെ ബാറ്ററി 4400 mAh ലിഥിയവും, സ്‌പൈസ് മിയുടെ ബാറ്ററി 4200 mAh ലിഥിയവും ആണ്.  സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ അല്‍പം മുന്‍തൂക്കം ഉള്ളതു കൊണ്ടാവാം, ഐബോള്‍ സ്ലൈഡിന് സ്‌പൈസ് മിയേക്കാള്‍ അല്‍പം വിലയും കൂടുതലാണ്.  ഐബോള്‍ സ്ലൈഡിന് 14,000 രൂപയും, സ്‌പൈസ് മിയ്ക്ക് 12,000 രൂപയും ആണ് വില.

Best Mobiles in India

Advertisement