സ്‌പൈസില്‍ നിന്നും രണ്ടു ടാബ്‌ലറ്റുകള്‍ കൂടി


പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ, സ്‌പൈസ് മൊബൈല്‍സ് ഉടന്‍ തന്നെ രണ്ടു ടാബ്‌ലറ്റുകളും വിപണിയിലെത്തിക്കും. വില കുറഞ്ഞ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന സ്‌പൈസ് പതുക്കെ അല്‍പം വില കൂടിയ ഉല്‍പന്നങ്ങളിലേക്കു മാറുകയാണ്. അടുത്ത രണ്ടു മാസങ്ങളിലായി രണ്ടു ടാബ്‌ലറ്റുകള്‍ുകള്‍ വിപണിയിലെത്തിക്കനാണ് സ്‌പൈസിന്റെ പദ്ധതി.

9.7 ഇഞ്ച് സ്‌ക്രീനുള്ള രണ്ട് വ്യത്യസ്ത ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളാണ് സ്‌പൈസ് ഇറക്കാന്‍ പോകുന്നതെന്ന് സ്‌പൈസ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍, ശ്രീ. പായല്‍ ഗാബ പറഞ്ഞു. രണ്ടു ടാബ്‌ലറ്റുകളുടെയും വില 20,000 രൂപയില്‍ താഴേയായിരിക്കും.

Advertisement

സാധാരണ ടാബ്‌ലറ്റുകള്‍ വിപണിയിലെത്തിക്കുക ഹൈ എന്റ് ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ്. എന്നാല്‍ സ്‌പൈസ് ഇവിടെ ലോ എന്റ് ഉപയോക്താക്കളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഈ ടാബ്‌ലറ്റിന്റെ വില കാണുമ്പോള്‍ തന്നെ അറിയാം.

Advertisement

800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ആണിതിന്റെ പ്രോസസ്സര്‍. ആന്‍ഡ്രോയിഡ് ഫ്രയോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

800x480 റെസൊലൂഷനുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ളവയായികരിക്കും ഈ ടാബ്‌ലറ്റുകള്‍. എച്ചഡി വീഡിയോ പ്ലേ ബാക്ക്, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍, 2 മെഗാപിക്‌സലിന്റെ ഒരു റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സളിന്റെ ഫ്രണ്ട് ഫെയ്‌സിംഗ് ക്യാമറ, 3.5 എംഎം സ്റ്റീരിയോഫോണിക് ഹെഡ്‌സെറ്റ്, വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം, എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങളുള്ള ഇവയ്ക്ക് 155 എംബി ഇന്റേണല്‍ മെമ്മറിയാണുള്ളത്. ഇത് 35 ജിബി വരെ ഉയര്‍ത്താവുന്നതുമാണ്.

200 എംഎം നീളവും, 116.5 എംഎം വീതിയും, 12.55 കനവുമുള്ള ഇതില്‍, ജിപിഎസ്, എച്ച്ഡിഎസ്പിഎ സൗകര്യങ്ങളുണ്ട്. 485 ഗ്രാം മാത്രമാണിതിന്റെ ഭാരം. 20 മുതല്‍ 25 മണിക്കൂര്‍ വരെ ടോക്ക് ടൈമു, 500 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 4200 mAh ബാറ്ററിയാണിതില്‍ ഉപയോഗിക്കുക. ഒരു ഇന്‍ബില്‍ട്ട് ലൗഡ് സ്പീക്കര്‍, വീഡിയോ പ്ലെയര്‍, മ്യൂസിക് പ്ലെയര്‍ എന്നവയും ഈ ടാബ്‌ലറ്റുകളിലുണ്ടാവും.

Best Mobiles in India

Advertisement