പുതിയ ലാപ്‌ടോപ്പില്‍ ആദ്യം ചെയ്യേണ്ട 5 കാര്യങ്ങള്‍


പുതിയ ലാപ്‌ടോപ്പ് വാങ്ങിക്കഴിഞ്ഞാല്‍ ആദ്യം എന്താണ് ചെയ്യേണ്ടത്? പല ചിന്തകള്‍ മനസ്സിലേക്ക് വരുന്നുണ്ടല്ലേ. ആശയക്കുഴപ്പം ഒഴിവാക്കാം, ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ പറയാം.

Advertisement

1. ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്ത് അപ്റ്റുഡേറ്റ് ആക്കുക

ലാപ്‌ടോപ്പ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുക. കോണ്‍ഫിഗര്‍ ചെയ്യുന്നതിനിടെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് ക്രമീകരിക്കാന്‍ കഴിയും. തുടക്കത്തില്‍ എതര്‍നെറ്റ് കേബിള്‍ ഉപയോഗിച്ച് ലാപ്‌ടോപ്പ് ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതാണ് അഭികാമ്യം. മോഡത്തില്‍ നിന്നുള്ള ദൂരം, വേഗക്കുറവ് മുതലായ പ്രശ്‌നങ്ങളെ മറികടക്കാന്‍ ഇതിലൂടെ കഴിയും. സിസ്റ്റം അപ്‌ഡേറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി നടക്കാന്‍ ഇത് ആവശ്യമാണ്.

Advertisement
2. സുരക്ഷയുടെ കാര്യത്തില്‍ ഉദാസീനത വേണ്ട

പുതിയ ലാപ്‌ടോപ്പില്‍ രണ്ട് ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കും. ഒന്ന് വിന്‍ഡോസ് ഡിഫെന്‍ഡര്‍. രണ്ടാമത്തേത് ലാപ്‌ടോപ്പ് നിര്‍മ്മാതാക്കള്‍ തിരഞ്ഞെടുത്ത ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ആയിരിക്കും. ഫ്രീ ട്രയല്‍ ആയതിനാല്‍ ഇത് കുറച്ച് ദിവസം മാത്രമേ ലഭിക്കൂ. അതിനുശേഷം ഇത് അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് നിങ്ങള്‍ക്ക് വിശ്വാസമുള്ള മറ്റൊരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. സ്മാര്‍ട്ട്‌ഫോണിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാന്‍ കഴിയുന്ന ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ വാങ്ങിയാല്‍ ഫോണും ലാപ്‌ടോപ്പും സുരക്ഷിതമായിരിക്കും.

3. മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുക

ലാപ്‌ടോപ്പില്‍ പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള മൈക്രോസോഫ്റ്റ് ആപ്പുകള്‍ പരീക്ഷിക്കാന്‍ മടിക്കരുത്. മെയില്‍, കലണ്ടര്‍ മുതലായവ സാധാരണക്കാര്‍ക്ക് വളരെ പ്രയോജനകരമായ ആപ്പുകളാണ്. ബിസിനസ്സ് ഉപഭോക്താക്കള്‍ക്ക് ഇവ പ്രയോജനപ്പെടണമെന്നില്ലെന്ന കാര്യം മറച്ചുവയ്ക്കുന്നില്ല. വണ്‍ഡ്രൈവ്, വണ്‍നോട്ട് എന്നിവയും മോശമല്ലാത്ത ആപ്പുകളാണ്.

4. ഇഷ്ട പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക

ആവശ്യമുള്ള പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. പേഴ്‌സണല്‍ ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ കോപ്പി ചെയ്യുന്നതിന് മുമ്പ് ഇത് ചെയ്യുന്നതാണ് നല്ലത്. പ്രോഗ്രാമുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ ഫയലുകള്‍ കോപ്പി ചെയ്യേണ്ടതുള്ളൂ.

അഡോബ് സ്യൂട്ട്, ക്രോം, സ്റ്റീം, സ്‌പോട്ടിഫൈ, CAD തുടങ്ങിയ നിങ്ങളുടെ ഇഷ്ട പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിന് ശേഷം അവ ഓപ്പണ്‍ ചെയ്ത് ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.

5. ഫലയുകള്‍ കോപ്പി ചെയ്യുക

പഴയ കമ്പ്യൂട്ടറിലുള്ള എല്ലാ ഫയലുകളും പുതിയതിലേക്ക് കോപ്പി ചെയ്യേണ്ടതുണ്ടോ എന്ന് ആലോചിക്കുക. അത്യാവശ്യം വേണ്ട ഫയലുകള്‍ മാത്രം കോപ്പി ചെയ്യുന്നതാണ് ഉത്തമം. അല്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട സ്റ്റോറേജ് സ്‌പെയ്‌സ് ആയിരിക്കും.

ഡോക്യുമെന്റുകള്‍, ഫോട്ടോകള്‍, പാട്ടുകള്‍ മുതലായവ എക്‌സ്റ്റേണല്‍ ഡിവൈസുകളില്‍ സൂക്ഷിക്കുക. കമ്പ്യൂട്ടര്‍ ബാഗില്‍ വച്ചിരുന്നാല്‍ ഇവ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനാകും. കമ്പ്യൂട്ടറിലെ മെമ്മറി പ്രോഗ്രാമുകള്‍ക്കും മറ്റുമായി മാറ്റിവയ്ക്കാനും ഇതിലൂടെ കഴിയും.

ഫയലുകള്‍ കോപ്പി ചെയ്തുകഴിഞ്ഞാല്‍ അവയുടെ സുരക്ഷ ഉറപ്പാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്.

 

Best Mobiles in India

English Summary

The first 5 things you should do with your new laptop