ഹാര്‍ഡ്‌ ഡ്രൈവുകളെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


കമ്പ്യൂട്ടിങ്‌ മേഖലയില്‍ എസ്‌എസ്‌ഡിയുടെ വരവോടെയാണ്‌ ഹാര്‍ഡ്‌ ഡ്രൈവുകള്‍ നാമാവശേഷമായി തുടങ്ങിയത്‌.

Advertisement

എന്താണ്‌ യഥാര്‍ത്ഥത്തില്‍ ഹാര്‍ഡ്‌ ഡ്രൈവില്‍ ഉള്ളത്‌? ഹെഡറും മാഗ്നറ്റിക്‌ ഡിസ്‌കുമാണ്‌ എച്ച്‌ഡിഡിയില്‍ പ്രധാനമായും ഉള്ളത്‌. ഡേറ്റ വായിക്കാനും എഴുതാനും ആണ്‌ ഹെഡര്‍ ഉപയോഗിക്കുന്നത്‌. മാഗ്നറ്റിക്‌ ഡിസ്‌കുകളെ ട്രാക്കുകളും സെക്ടറുകളുമായി വേര്‍തിരിച്ചാണ്‌ ഡേറ്റ സ്‌റ്റോര്‍ ചെയ്യുന്നത്‌ .

Advertisement

എച്ച്‌ഡിഡിയില്‍ ഡേറ്റ എഴുതുമ്പോള്‍ അത്‌ സ്‌റ്റോര്‍ ചെയ്യുന്നത്‌ ഹാഷ്‌ ടേബിള്‍, ഇന്‍ഡക്‌സ്‌ ടേബിള്‍ രൂപത്തിലാണ്‌.

ഹാര്‍ഡ്‌ ഡ്രൈവുകളെ കുറിച്ച്‌ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില രസകരമായ വസ്‌തുതകളാണ്‌ ഇവിടെ പറയുന്നത്‌.


1956 ല്‍ ഐബിഎം നിര്‍മിച്ച ഐബിഎം മോഡല്‍ 350 ഡിസ്‌ക്‌ ഫയല്‍ ആണ്‌ ആദ്യ ഹാര്‍ഡ്‌ ഡ്രൈവ്‌. 1981 ല്‍ ആപ്പിള്‍ നിര്‍മിച്ച 5 എംബി ശേഷിയുള്ള ഹാര്‍ഡ്‌ ഡ്രൈവിന്റെ വില 3,200 ഡോളര്‍ ആയിരുന്നു.ഒരു റഫ്രിജറേറ്റിന്റെ വലുപ്പം ഉണ്ടായിരുന്നു ഇതിന്റെ പെട്ടിയ്‌ക്ക്‌. ഭാരമാകട്ടെ ഏതാണ്ട്‌ 250 കിലോയും.

1ജിബിക്ക്‌ മുകളില്‍ ശേഷിയുള്ള ആദ്യ ഹാര്‍ഡ്‌ ഡിസ്‌കായ 3380 ഡയറക്ട്‌ ആക്‌സസ്‌ സ്റ്റോറേജ്‌ ഡിവൈസ്‌ 1980 ല്‍ ഐബിഎം പുറത്തിറക്കി. 2.52 ശേഷിയോടു കൂടിയ ഹാര്‍ഡ്‌ ഡിസ്‌കിന്റെ ഡേറ്റ ട്രാന്‍സ്‌ഫര്‍ വേഗത സെക്കന്‍ഡില്‍ 3 എംബി ആയിരുന്നു.

Advertisement

ഐബിഎമ്മിന്റെ വലിയ ഹാര്‍ഡ്‌ ഡിസ്‌ക്‌ ഡ്രൈവുകള്‍ക്ക്‌ പകരം ചെറിയ വലുപ്പത്തിലുള്ള എച്ച്‌ഡിഡി സെഗേറ്റ്‌ ആണ്‌ 1980 ല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ അവതരിപ്പിച്ചത്‌.


5 എംബി ശേഷിയുള്ള സെഗേറ്റ്‌ എസ്‌ടി- 506 ന്റെ വില 1,500 ഡോളര്‍ ആയിരുന്നു.
1981 ല്‍ 5 എംബിയുള്ള ആപ്പിളിന്റെ ഹാര്‍ഡ്‌ ഡിസ്‌കിന്റെ വില 3,500 ഡോളര്‍ ആയിരുന്നു. അതായത്‌ ഒരു ജിബിക്ക്‌ 700,000 ഡോളര്‍ വില.

ഒരു റൂമിനോളം വലുപ്പമുണ്ടായിരുന്ന എച്ച്‌ഡിഡി കൊണ്ടു നടക്കാന്‍ പാകത്തിനുള്ള ഇന്നത്തെ വലുപ്പത്തിലേക്ക്‌ എത്തുന്നതിന്‌ 24 വര്‍ഷത്തോളം വേണ്ടി വന്നു.

2013 ല്‍ ഫേസ്‌ ബുക്ക്‌ അവരുടെ ഡേറ്റ സെന്ററില്‍ ഏകദേശം 300 പിബി (പെറ്റബൈറ്റസ്‌) ്‌ സ്റ്റോര്‍ ചെയ്‌തു.

Advertisement

ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ കോഡുകള്‍!!

ഓരോ ദിവസവും പതിനഞ്ച്‌ വര്‍ഷത്തെ ഫൂട്ടേജ്‌ അപ്ലോഡ്‌ ചെയ്യുന്ന യൂട്യൂബ്‌ 2015 ല്‍ സ്റ്റോര്‍ ചെയ്‌തത്‌ 500 പിബി ആണ്‌ .

ഹാര്‍ഡ്‌ ഡിസ്‌കിന്റെ തളികകള്‍ വില കൂടിയ വസ്‌തുക്കള്‍ കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്ന്‌. . താപസംബന്ധമായ ഗുണങ്ങള്‍ക്കായി പ്ലാറ്റിനവും കാന്തിക ഗുണങ്ങള്‍ക്കായി റുഥേനിയവും ആണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

മൂര്‍സ്‌ നിയമം അനുസരിച്ച്‌ ഓരോ 1.2-2 വര്‍ഷവും സ്‌റ്റോര്‍ ചെയ്യപ്പെടുന്ന ഡേറ്റ ഇരട്ടിയായി കൊണ്ടിരിക്കുകയാണ്‌.

അതേസമയം കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പ്രതി ജിബിയുടെ ശരാശരി വില 100,000 ഡോളറില്‍ നിന്നും ഏതാനം സെന്റുകള്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്‌ എന്നതാണ്‌ വസ്‌തുത.

Best Mobiles in India

English Summary

With the rise of SSD in the computing industry, the extinction of Hard drives is near. Today, we bring you some of the interesting facts about hard drives