തോഷിബയുടെ പുതിയ 3ഡി ലാപ്‌ടോപ്പ്


എല്ലാ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികളും ഇപ്പോള്‍ എച്ച്ഡി 3ഡി ലാപ്‌ടോപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തോഷിബ പുതിയതായി പുറത്തിറക്കുന്ന 3ഡി ലാപ്‌ടോപ്പാ ണ് തോഷിബ സാറ്റലൈറ്റ് പി 750.

ഒരു ലാപ്‌ടോപ്പിന് ഉണ്ടായിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാന്‍ സാധ്യതയുള്ള എല്ലാ തോഷിബ സാറ്റലൈറ്റ് പി 750യിലുണ്ട് എന്നാണ് തോഷിബയുടെ അവകാശവാദം. രണ്ടാം തലമുറയില്‍ പെട്ട ഇന്റല്‍ കോര്‍ i7 പ്രോസസ്സറും, എന്‍വിഡിയ ഗ്രാഫിക്‌സ് കാര്‍ഡും ഈ പുതിയ തോഷിബ ലാപ്‌ടോപ്പിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നു.

Advertisement

ടിവിയുമായി കണക്റ്റ് ചെയ്യാന്‍ എളുപ്പമായതുകൊണ്ട് ടിവി പരിപാടികള്‍കള്‍ ലൈവായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. കൂടെ സുഖമായി പരിപാടികള്‍ കാണാനും കഴിയും. ഒപ്പം ഇതിന്റെ 750 ജിബി ഹാര്‍ഡ് ഡിസ്‌ക് ഇഷ്ടംപോലെ ഡാറ്റ സ്‌റ്റോര്‍ ചെയ്യാന്‍ അനുവദിക്കുന്നു.

Advertisement

സിസ്റ്റം ഓഫ് ആണെങ്കിലും എംപി3 പ്ലെയര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും ഇതിലെ സ്ലീപ്പ് & മ്യൂസിക് ഒപ്ഷന്‍ വഴി. മിക്കച്ച ബാറ്ററിയായതുകൊണ്ട് ഇതിന്റെ പവര്‍ മാനേജ്‌മെന്റും മികച്ചതാണ്.

ഭാരം 2.6 കിലോഗ്രാം ഉണ്ടെന്നത് തോഷിബ സാറ്റലൈറ്റ് പി 750യെ സംബന്ധിച്ചിടത്തോളം ഒരു പോരായ്മ തന്നെയാണ്. എന്നാല്‍ കൊണ്ടു നടക്കുന്നതിലുള്ള എളുപ്പം എന്നതിലുപരിയായി ഇതു ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നതും, ഇതിന്റെ മികച്ച പ്രവര്‍ത്തനക്ഷമതയും പരിഗണിച്ചാല്‍ ഇതൊരു ഭാരമായി അനുഭവപ്പെടുകയില്ല എന്നതാണ് വാസ്തവം.

ഈ ലാപ്‌ടോപ്പിലെ 8x ഡിവിഡി സൂപ്പര്‍ മള്‍ട്ടി റൈറ്റര്‍, 1.3 മെഗാപിക്‌സല്‍ ക്യാമറ, വൈഫൈ, ഒരു വര്‍ഷത്തെ വാറന്റി എന്നീ പ്രത്യേകതകളും ശ്രദ്ധേയമാണ്. 40,000 രൂപയാണ് തോഷിബ സാറ്റലൈറ്റ് പി 750യുടെ വില.

Best Mobiles in India

Advertisement