എതിരാളികളെ നിശ്പ്രഭരാക്കാന്‍ മാക്ബുക്ക് എയറിന് മൂന്നു വേര്‍ഷനുകള്‍



ഏതൊരു ആപ്പിള്‍ ഉല്‍പന്നത്തെയും പോലെ ആളുകള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ആപ്പിള്‍ ഉല്‍പന്നമാണ് ആപ്പിള്‍ മാക്ബുക്ക് എയര്‍.  മാക്ബുക്കിന്റെ മൂന്നു മോഡലുകള്‍ ഇറങ്ങാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

11 ഇഞ്ച്, 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകളാണ് ഈ മാക്ബുക്കിന്റെ പുതിയ മൂന്ന് മോഡലുകള്‍.  2012ന്റെ ആദ്യ പാദത്തില്‍ ിവ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  11 ഇഞ്ച് മോഡലും, 13 ഇഞ്ച് മോഡലും പഴയ വേര്‍ഷന്റെ പുതിയ രൂപം ആണെന്നു പറയാം.  കൂട്ടത്തില്‍ 15 ഇഞ്ച് മോഡലിനാണ് കൂടുതല്‍ ശ്രദ്ധ ലഭിക്കുക.  വലിയ മാക്ബുക്ക് എയര്‍ ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്കു തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്.

Advertisement

ഈ പുതിയ വേര്‍ഷനുകള്‍ വിപണിയിലെത്തിക്കഴിഞ്ഞാല്‍ ആപ്പിള്‍ മാക്ബുക്ക് എയറിന്റെ വില കുറയ്ക്കൂം എന്നൊരു പ്രതീക്ഷയും പൊതുവെ വിപണിയിലുണ്ട്.  ഇന്റല്‍ കോര്‍ ഐ5, ഐ7 എന്നീ പ്രോസസ്സറുകളായിരിക്കും ആപ്പിള്‍ മാക്ബുക്ക് എയറില്‍ ഉപയോഗപ്പെടുത്തുക എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Advertisement

ആപ്പിള്‍ മാക്ബുക്ക് എയറിനെ പോലെ മെലിഞ്ഞതും ഭാരം വളരെ കുറഞ്ഞതുമായ ലാപ്‌ടോപ്പുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എതിരാളികള്‍.  എന്നാല്‍ ഈ മാക്ബുക്ക് എയറിന്റെ പുതിയ വേര്‍ഷനുകള് ഇറങ്ങുന്നതോടെ അവരുടെയെല്ലാം ശ്രമങ്ങള്‍ പാഴിലാകും എന്നു വേണം കരുതാന്‍.  മാക്ബുക്ക് എയറിനെ കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലിയാക്കിയാണ് പുതിയ വേര്‍ഷനുകള്‍ ഇറങ്ങുക എന്നാണ് പറയപ്പെടുന്നത്.

ആദ്യമായി ആപ്പിള്‍ മാക്ബുക്ക് എയര്‍ വിപണിയലെത്തിയപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ ചലനം ഈ പുതിയ മൂന്ന് മാക്ബുക്ക് എയര്‍ വേര്‍ഷനുകള്‍ക്ക് വിപണിയില്‍ ഉണ്ടാക്കാന്‍ കഴിയും.

Best Mobiles in India

Advertisement