ലോകത്തെ ആദ്യ അള്‍ട്ര HD ലാപ്‌ടോപ് തോഷിബ പുറത്തിറക്കി; വില 86,000 രൂപ


ലോകത്തെ ആദ്യഅള്‍ട്ര HD (4K) ഡിസ്‌പ്ലെയുള്ള ലാപ്‌ടോപ് ജപ്പാനീസ് കമ്പനിയായ തോഷിബ പുറത്തിറക്കി. സാറ്റലൈറ്റ് P സീരീസില്‍ ഉള്‍പ്പെട്ട ലാപ്‌ടോപിന് ഇന്ത്യയില്‍ 86,000 രൂപയാണ് വില. 4K റെസല്യൂഷന്‍ കണ്ടന്റ് പ്ലേ ചെയ്യാന്‍ കഴിയുന്ന ലോകത്തെ ആദ്യ ലാപ്‌ടോപ് ആണ് ഇത്. ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും.

Advertisement

സാറ്റലൈറ്റ് P50t-B Y3110 എന്ന ലാപ്‌ടോപിന് 15.6 ഇഞ്ച് IPS ഡിസ്‌പ്ലെയാണ് ഉള്ളത്. 3840-2160 പിക്‌സല്‍ റെസല്യൂഷന്‍. ടച്ച് സെന്‍സിറ്റിവിറ്റിയുള്ള ലാപ്‌ടേപിന്റെ ബോഡി അലുമിനിയത്തില്‍ തീര്‍ത്തതാണ്.

Advertisement

2.5 GHz ഇന്റല്‍ കോര്‍ ഐ 7 പ്രൊസസര്‍, വിന്‍ഡോസ് 8.1 ഒ.എസ്, 8 ജി.ബി. റാം (16 ജി.ബി എക്‌സ്പാന്‍ഡബിള്‍), 2 ജി.ബി. ഗ്രാഫിക് കാര്‍ഡ് എന്നിവയാണ് ലാപ്‌ടോപിന്റെ പ്രത്യേകത.

Best Mobiles in India

Advertisement