ARM അടിസ്ഥാനമാക്കിയ വിന്‍ഡോസ് 10ൽ ഇനി 64 ബിറ്റ് ആപ്പുകൾ പ്രവർത്തിപ്പിക്കാം


ഈ അടുത്തിടെയാണ് ARM അടിസ്ഥാനമാക്കിയ വിന്‍ഡോസ് 10 വില്‍പന നടത്തിയത്. ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന ബാറ്ററി, എല്‍റ്റിഇ കണക്ടിവിറ്റി, തല്‍ക്ഷണം പ്രവര്‍ത്തിപ്പിക്കുന്നതിനുളള മറ്റു കഴിവുകള്‍ എല്ലാം തന്നെ ഇതിലുണ്ട് ഈ വിന്‍ഡോസ് 10ല്‍ ഉണ്ട്.

Advertisement

എന്നാല്‍ ഇതിന്റെ ഏറ്റവും വലിയൊരു പോരായിമയാണ് ഇതില്‍ 64-ബിറ്റ് ആപ്‌സ് പ്രവര്‍ത്തിക്കില്ല എന്നത്. എന്നാല്‍ ഈ ഒരു പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

Advertisement

മൈക്രോസോഫ്റ്റ് ജനറല്‍ മാനേജര്‍ എറിന്‍ ചാപ്പി 'ARM64 SDK' മേയില്‍ നടക്കുന്ന കമ്പനിയുടെ ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും. അതായത് ARM അടിസ്ഥാനമാക്കിയ വിന്‍ഡോസ് 10 പിസിയില്‍ 64-ബിറ്റ് ആപ്‌സ് റണ്‍ ചെയ്യാന്‍ SDK അനുവദിക്കും. Engadget പ്രകാരം മൈക്രോസോഫ്റ്റ് സ്റ്റോര്‍, ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി ARM64 SDK ലഭ്യമാകും.

മൈക്രോസോഫ്റ്റ് ഇതിനു മുന്‍പും 64 ബിറ്റ് ആപ്പ് പിന്തുണ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ അതിന് ടൈംലൈന്‍ ലഭ്യമായിരുന്നില്ല.

64 ബിറ്റ് ആപ്പിന്റെ പിന്തുണ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ മേയ് മാസം വരെ കാത്തിരിക്കേണ്ടതാണ്.

Advertisement

ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ മറുപടികൾ കിട്ടും

Best Mobiles in India

Advertisement

English Summary

Windows 10 On ARM To Add 64-Bit App Support In May