ഇ.ഗോ എയ്‌റോ; വിപ്രോയുടെ സ്ലിം അള്‍ട്രാബുക്ക് ശ്രേണി



ഇന്ത്യന്‍ ഐടി പ്രമുഖരായ വിപ്രോ സ്ലിം അള്‍ട്രാബുക്ക് ഉത്പന്നങ്ങളുമായി രംഗത്ത്. രാജ്യത്തെ ഏറ്റവും സ്ലിമ്മായ അള്‍ട്രാ പോര്‍ട്ടബിള്‍ നോട്ട്ബുക്ക് ഉള്‍പ്പെടുന്ന ശ്രേണിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.  രാജ്യത്ത് ഇതുവരെ അവതരിപ്പിച്ചിട്ടുള്ള 14 ഇഞ്ച് അള്‍ട്രാബുക്ക് നിരയിലെ ഏറ്റവും മെലിഞ്ഞ മോഡലാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Advertisement

11.6 ഇഞ്ച് അള്‍ട്രാലൈറ്റ് നോട്ട്ബുക്ക് മുതല്‍ ഈ 14 ഇഞ്ച് അള്‍ട്രാബുക്ക് വരെ നീളുന്ന ഉത്പന്നങ്ങള്‍ ഇ.ഗോ എയ്‌റോ ശ്രേണിയിലുണ്ട്. ഇ.ഗോ എയ്‌റോ അല്‍ഫ, ഇ.ഗോ എയ്‌റോ ബുക്ക്, ഇ.ഗോ എയ്‌റോ അള്‍ട്രാ എന്നിവയാണ് ഇവ. ദൈനംദിന കമ്പ്യൂട്ടിംഗിന് ഇണങ്ങുന്ന രീതിയിലാണ് വിപ്രോ ഇ.ഗോ എയ്‌റോ അല്‍ഫയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

Advertisement

ഇന്റല്‍ കോര്‍ ഐ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫയുടെ രൂപഘടനയും ആകര്‍ഷകമാണ്. ക്ലാംഷെല്‍ രൂപത്തോടൊപ്പം മുത്തിന്റെ നിറമുള്ള പുറംചട്ട കൂടി വരുന്നതോടെ അല്‍ഫ ഷോറൂമുകളില്‍ ശ്രദ്ധ നേടുമെന്ന് തന്നെ കരുതാം.

സെക്കന്റ് ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ5 പ്രോസസറിനെ ഉള്‍പ്പെടുത്തിയാണ് ഇ.ഗോ എയ്‌റോ ബുക്കിന്റെ വരവ്. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ഇത് സ്റ്റൈലിന് പ്രാധാന്യം നല്‍കുന്ന തലമുറക്ക് വേണ്ടിയാണ് കമ്പനി സമര്‍പ്പിക്കുന്നത്. 11.6 ഇഞ്ച് എല്‍ഇഡി എച്ച്ഡി ഡിസ്‌പ്ലെയാണ് എയ്‌റോ ബുക്കിന്റേത്.

രാജ്യത്തെ ഏറ്റവും മെലിഞ്ഞ 14 ഇഞ്ച് ലാപ്‌ടോപായ ഇ.ഗോ എയ്‌റോ അള്‍ട്രാ നിര്‍മ്മിച്ചിരിക്കുന്നത് മഗ്നീഷ്യം മിശ്രിതത്തിലാണ്.  വെറും 19.3 എംഎം മാത്രം കട്ടിയേ ഇതിനുള്ളൂ എന്നതിനാല്‍ എവിടെ വെച്ചും ഏത് സമയത്തും കമ്പ്യൂട്ടിംഗ് സാധ്യതയെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മോഡല്‍  ഇണങ്ങും. യാത്രകളില്‍ കൊണ്ടുപോകാന്‍ തടസ്സമാകാത്ത നിലയില്‍ 1.7 കിലോ ഗ്രാം മാത്രം ഭാരം വരുത്തി നിര്‍മ്മിച്ച ഈ മോഡലിന് 14 ഇഞ്ച് എല്‍ഇഡി ബാക്ക്‌ലിറ്റ് എച്ച്ഡി ഡിസ്‌പ്ലെയാണ് ഉള്ളത്.

Advertisement

വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം, മൈക്രോസോഫ്റ്റ് ഓഫീസ് സ്റ്റാര്‍ട്ടര്‍ കിറ്റ് എന്നിവ എയ്‌റോ അള്‍ട്രായില്‍ പ്രീലോഡായാണ് എത്തുന്നത്. ഇന്റല്‍റാപ്പിഡ് സ്റ്റാര്‍ട്ട്, ഇന്റല്‍ സ്മാര്‍ട് റെസ്‌പോണ്‍സ്, ഇന്റല്‍ സ്മാര്‍ട് കണക്റ്റ് എന്നീ ഇന്റല്‍ ടെക്‌നോളജികളെ കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടൈപ്പിംഗിന് ഇണങ്ങുന്ന കീബോര്‍ഡും താരതമ്യേന വലിയ ടച്ച്പാഡും ലാപ്‌ടോപിന്റെ ഉപയോഗം എളുപ്പമാക്കുന്നു.

4 ജിബി മെമ്മറി, 500 ജിബി ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഘടകങ്ങള്‍.ഓരോ കോണ്‍ഫിഗറേഷനും അനുസരിച്ച് 39,900 രൂപ മുതല്‍ 49,000 രൂപ വരെ ഇ.ഗോ എയ്‌റോ ശ്രേണിയിലെ ഉത്പന്നങ്ങള്‍ക്ക് വില വരും.

Best Mobiles in India

Advertisement